കഥാസമാഹാരം പ്രകാശനം ചെയ്തു
Wednesday, July 23, 2014 8:12 AM IST
ജിദ്ദ: സൌദിയിലും ദുബായിലും ദീര്‍ഘകാലം പ്രവാസിയായിരുന്ന എറണാകുളം സ്വദേശി പി.എ ഹംസക്കോയയുടെ നര്‍മ്മ കഥാസമാഹാരമായ പുഭു മാഹാത്മ്യം പ്രകാശനം ചെയ്തു.

ഗാമ ഗ്രൂപ്പ് ചെയര്‍മാന്‍ ഷേഖ് റഫീഖ് മുഹമ്മദിനു കോപ്പി നല്‍കി ഗള്‍ഫിലെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഫാറൂഖ് ലുഖ്മാനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. തൃശൂര്‍ കറന്റ് ബുക്സ് പ്രസാധനം ചെയ്ത കൃതി ഹംസക്കോയയുടെ ആദ്യ പുസ്തകമാണ്. അഡ്വ. സൈനുദ്ദീന്‍ മൂപ്പന്‍, പി.എ താഹിര്‍, കെ.കെ സക്കീര്‍ ഹുസൈന്‍, എ.എ സെയ്ദ് മുഹമ്മദ് പറമ്പയം, അയൂബ് ആലുവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍