ശങ്കരത്തില്‍ കുടുംബസംഗമം ഓഗസ്റ് 23-ന്
Wednesday, July 23, 2014 4:44 AM IST
ഫിലാഡല്‍ഫിയ: അമേരിക്കയിലും, കാനഡയിലുമായി താമസിക്കുന്ന ശങ്കരത്തില്‍ കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും ഏകദിന സമ്മേളനം ഫിലഡെല്‍ഫിയാ അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് 2014 ഓഗസ്റ് 23-ന് ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് കുടുംബയോഗ പ്രസിഡന്റ് വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്ക്കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതാണ് പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന ഈ സംഗമത്തിലേയ്ക്ക് എവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. കുടുംബാംഗങ്ങളായ റവ. ഡോ. സി. കെ. രാജന്‍ (സ്റാറ്റന്‍ഐലന്റ്), റവ. ഫാ. കെ.കെ. ജോണ്‍ (ഫിലാഡല്‍ഫിയ), റവ. ഡോ. വര്‍ഗീസ് ഡാനിയല്‍ (കണക്ടിക്കട്ട്), റവ. ഫാ. ഫിലിപ്പ് ജി. ശങ്കരത്തില്‍ & റവ. ഡീക്കന്‍ ജോണ്‍ ശങ്കരത്തില്‍ (ഡിട്രോയിറ്റ്) എന്നിവരുള്‍പ്പടെ നിരവധി പേര്‍ ഈ കുടുംബ സംഗമത്തില്‍ സംബന്ധിക്കുന്നതാണ്്.

കുടുംബചരിത്രം, പിതാമഹന്മാരുടെ ജീവിതം, ക്രിസ്തീയ വിശ്വാസം, എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതാണ്്. വിവിധ ശാഖകളിലും വിവിധ സ്ഥലങ്ങളിലുമായി താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കുടുംബ ഐക്യം മെച്ചപ്പെടുത്തുന്നതിനും, പുതിയ തലമുറയ്ക്ക് പരസ്പരം പരിചയപ്പെടുന്നതിനും കുടുംബചരിത്രം പഠിക്കുന്നതിനുമായി ഈ അവസരം പ്രയോജനപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടും കുടുംബാംഗങ്ങള്‍ ഏവരെയും ഈ കുടുംബ സൌഹൃദ സംഗമത്തിലേയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്ക് താമസ സൌകര്യങ്ങള്‍ ക്രമീകരിക്കണമെങ്കില്‍ സെക്രട്ടറിയെ അറിയിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുടുംബയോഗം പ്രസിഡന്റ് : വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍
കോറെപ്പിസ്ക്കോപ്പാ. (516) 746 5086 ണ്ണ (516) 850 9213 ഞ്ച ൃല്യ്ീവമിിമി@ഴാമശഹ.രീാ. , കുടുംബയോഗം സെക്രട്ടറി : സജീവ് ശങ്കരത്തില്‍. (267) 7674275 (215) 6982238 ടമിസമൃമവേശഹ@്യമവീീ.രീാ . രാജൂ ശങ്കരത്തില്‍ (215) 6819852, യോഹന്നാന്‍ ശങ്കരത്തില്‍ (215) 7780162, ബോബി ശങ്കരത്തില്‍ (267) 6887711.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം