മേരി ഉമ്മന്‍ മാരേട്ട് നിര്യാതയായി
Wednesday, July 23, 2014 4:43 AM IST
ന്യൂയോര്‍ക്ക്: മേരി ഉമ്മന്‍ മാരേട്ട് കല്ലൂപ്പാറയിലെ മാരേട്ട് മേരി സദനത്തില്‍ ജൂലൈ 20-ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് നിര്യാതയായി. 1968-ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കുടിയേറിയ ആദ്യകാല മലയാളികളില്‍ ഒരാളായിരുന്നു. ഉമ്മച്ചന്‍ മാരേട്ട് ആണ് ഭര്‍ത്താവ്. അമേരിക്കയില്‍ നിന്ന് 1995--ല്‍ നാട്ടിലെത്തി സ്ഥിരതാമസമാക്കി.

മക്കള്‍: രാജന്‍ (ന്യൂയോര്‍ക്ക്), ജയിംസ് (ന്യൂയോര്‍ക്ക്), സുശീല (മൂവാറ്റുപുഴ), ജീന (ഡെന്‍വര്‍). മരുമക്കള്‍: ലീല, അല്‍ഫോന്‍സ്, ജോര്‍ജുകുട്ടി, ചാസ്വിക്ക്. കൊച്ചുമക്കള്‍: ജിജോ, സിന്ധു, ബിന്ദു, രാജീവ്, രജനി, കോണര്‍ മാഡിസണ്‍.

സംസ്കാരം ജൂലൈ 25-ന് വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് കല്ലൂപ്പാറ തച്ചമത്ത് പള്ളിയിലെ കുടുംബകല്ലറയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലീല മാരേട്ട് (646 539 8443), 481 257 4727.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം