ലണ്ടന്‍ മലയാള സാഹിത്യവേദി പുരസ്കാരദാനം നടത്തി
Wednesday, July 23, 2014 3:43 AM IST
എന്‍ഫീല്‍ഡ്: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുരസ്കാരദാനചടങ്ങ് ഗംഭീരമായി. ജൂലൈ 19ന് (ശനി) വൈകുന്നേരരം അഞ്ചിന് സെന്റ് ജോണ്‍സ് മെതഡിസ്റ് ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സംഗീതഞ്ജന്‍ ജയന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ റെജി നന്തിക്കാട്ട് സ്വാഗതവും വക്കം ജി സുരേഷ്കുമാര്‍ പ്രാര്‍ഥനാഗാനവും ആലപിച്ചു. യുകെയിലെ കലാസാംസ്കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി പുരസ്കാരങ്ങള്‍ പ്രമുഖ സംഗീതജ്ഞന്‍ ആല്‍ബര്‍ട്ട് വിജയന്‍ ശ്രീകുമാറില്‍നിന്നും സംമൂഹിക പ്രവര്‍ത്തകയും സാഹിത്യകാരിയുമായ സിസിലി ജോര്‍ജ്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാലില്‍ നിന്നും ഏറ്റുവാങ്ങി. സാഹിത്യത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി നല്‍കിയ സമഗ്ര സംഭാവനയുള്ള പുരസ്കാരം പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ജയനില്‍നിന്നും ഏറ്റുവാങ്ങി. പുരസ്കാര ജേതാക്കളെ മനോജ് ശിവ, പാര്‍വതീപുരം മീര, റെജി നന്തിക്കാട്ട് എന്നിവര്‍ സദസിന് പരിചയപ്പെടുത്തി. തുടര്‍ന്ന് മനോജ് ശിവ നേതൃത്വം കൊടുത്ത വിസീറ്റ്സ് അവതരിപ്പിച്ച 'മധുരിക' എന്ന സംഗീത പരിപാടി ഗംഭീരമായിരുന്നു. വളര്‍ന്നുവരുന്ന ഗായകന്‍ സച്ചിന്‍ ശങ്കര്‍ മന്നത്ത് ഗാനം ആലപിച്ചു.

ചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് വക്കം ജി സുരേഷ്കുമാര്‍ പഴയ ഗാനങ്ങള്‍ ആലപിച്ചു. ഷെറിന്‍ ജോസഫും സംഘവും നൃത്തം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന സദ്യയോടെ ചടങ്ങുകള്‍ സമാപിച്ചു.

ജോസഫ് പനയ്ക്കന്‍, ബിജു, സെബാസ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അജിത്കുമാര്‍ ശബ്ദ നിയന്ത്രണം നിര്‍വഹിച്ചു.