സ്വാന്‍സിയില്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ സമൂഹബലി ജൂലൈ 23ന്
Wednesday, July 23, 2014 3:42 AM IST
സ്വാന്‍സി (ലണ്ടന്‍) സിബിസിഐ അല്‍മായ കമ്മീഷന്‍ അധ്യക്ഷനും കാഞ്ഞിരപ്പള്ളി രൂപതാധ്യഷനുമായ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി സ്വാന്‍സിയില്‍ ജൂലൈ 23ന് (ബുധന്‍) വൈകുന്നേരം നാലിന് ആരംഭിക്കും.

സമൂഹബലിയില്‍ കാര്‍ഡിഫ് അതിരൂപതയിലെയും മെനിവിയ രൂപതയിലെയും സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി സേവനമനുഷ്ഠിക്കുന്ന എല്ലാ വൈദീകരും പങ്കുചേരും.

സമൂഹബലിയിലേക്ക് മെനിവിയ രൂപതയിലെ സീറോ മലബാര്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. സിറിള്‍ തടത്തില്‍ ബിഷപ്പിനെ സ്വാഗതം ചെയ്യും. ഫാ. ടോമി അഗസ്റിന്‍ നെല്ലുവേലില്‍, ഫാ. പയസ് അഗസ്റിന്‍ വാലുമ്മേല്‍ മലയില്‍, ഫാ. ആംബ്രോസ് മാളിയേക്കല്‍, ഫാ. സജി അപ്പൊഴിറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

തുടര്‍ന്ന് പിതാവിനും സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യനും സ്വീകരണം നല്‍കും.

സമൂഹ ബലിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഢലിൌല: ഒീഹ്യ ഇൃീ ഞഇ ഇവൌൃരവ, ഡുുലൃ ഗശിഴ ഒലമറ ഞീമറ, ഏലിറൃീ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍