സിഎച്ച് സെന്ററിന് ധനസഹായം കൈമാറി
Wednesday, July 23, 2014 3:39 AM IST
റിയാദ്: മുറൂജ് ഏരിയ കെഎംസിസി കോഴിക്കോട് സിഎച്ച് സെന്ററിനുള്ള സഹായധനം കൈമാറി. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തുടങ്ങിയ യോഗം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ കല്ലമ്പാറ ഉദ്ഘാടനം ചെയ്തു.

മുറൂജ് ഏരിയ പ്രസിഡന്റ് അബ്ദുള്ള കോട്ടാംപറമ്പ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ വിജയിപ്പിക്കുന്നതിനും കോഴിക്കോട് സിഎച്ച് സെന്ററിന് സ്ഥിരം സാമ്പത്തിക വരുമാനം ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. സി.എച്ച് സെന്ററിനുള്ള ധനസഹായം റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് കോയാമു ഹാജി ഇബ്രാഹിം ഓമശേരിയില്‍ നിന്നും ഏറ്റുവാങ്ങി. യോഗത്തില്‍ കോയാമു ഹാജി, കുഞ്ഞുട്ടി ഹാജി ചെമ്മാട്, ഹസന്‍ അര്‍ഷാദ്, ഹനീഫ മൂര്‍ക്കനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജബാര്‍ മൌലവി, മുഹമ്മദലി പുഞ്ചക്കര, അര്‍ഷദ് വെങ്കിട്ട, ഹസന്‍ തണ്ടിലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് വെങ്കിട്ട സ്വാഗതവും സെയ്തലവി മലയില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍