സ്പോണ്‍സര്‍ ആക്രമിക്കാന്‍ ശ്രമിച്ചു; രക്ഷപ്പെട്ട കാമില്‍ നാട്ടിലെത്തി
Wednesday, July 23, 2014 3:38 AM IST
ദമാം: 2012 ഡിസംബറില്‍ 33000 രൂപ ഏജന്റിനു നല്‍കി ഹൌസ് ഡ്രൈവര്‍ വീസയില്‍ സൌദിയില്‍ എത്തിയ യുപി മുസഫര്‍ നഗര്‍ സ്വദേശി മൊഹമ്മദ് കാമില്‍ (26) 19 മാസം ജോലി ചെയ്തു.

താന്‍ ഓടിക്കുന്ന വണ്ടി കേടായാല്‍ അതിന്റെ റിപ്പയറിനുള്ള ചെലവ് തന്റെ ശമ്പളത്തില്‍ നിന്ന് കുറവ് വരുത്തുക പതിവാക്കി. തുച്ഛമായ ശമ്പളത്തില്‍ നിന്നും ഇങ്ങനെ കുറവ് വരുത്തിയാല്‍ തനിക്ക് ജോലിയില്‍ തുടരാന്‍ കഴിയില്ല എന്ന് പറഞ്ഞതിന് കാമിലിനെ സ്പോണ്‍സര്‍ ആക്രമിക്കുകയായിരുന്നു. സ്പോണ്‍സറുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ താമസസ്ഥലത്തുനിന്നുമാറി കുറച്ചു ദിവസങ്ങളായി ഒരു റംസാന്‍ ടെന്റില്‍ കഴിഞ്ഞു കൂടുകയായിരുന്നു. കാമിലിന്റെ അവസ്ഥ മനസിലാക്കിയവര്‍ നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ അറിയിക്കുകയായിരുന്നു. ഷാജി കാമിലിനെ കൊണ്ട് ലേബര്‍ കോടതിയില്‍ കേസ് കൊടുത്തതിനുശേക്ഷം സ്പോണ്‍സറുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് കാമിലിന്റെ പാസ്പോര്‍ട്ടില്‍ എക്സിറ്റ് അടിച്ചു വാങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ കാമില്‍ ഡല്‍ഹിയിലെത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 615 1525 എന്ന നമ്പരില്‍ ഷാജി മതിലകവുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം