ദമാം ഐഎസ്എഫ് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
Wednesday, July 23, 2014 3:38 AM IST
ദമാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐഎസ്എഫ്) ദമാമില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നെസ്റോ ഹാളില്‍ നടന്ന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ മത, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഐഎസ്എഫ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി നാസര്‍ കൊടുവള്ളി റമദാന്‍ സന്ദേശം നല്‍കി. സിറാജുദ്ദീന്‍ ശാന്തിനഗര്‍ സ്വാഗതം പറഞ്ഞു. മന്‍സൂര്‍ എടക്കാട്, ഫാറൂഖ് വവ്വക്കാവ്, അലി കളത്തിങ്ങല്‍, മൊയ്തീന്‍കുട്ടി മാന, സുബൈര്‍ നാറാത്ത്, സൈതലവി തിരൂര്‍, നസീര്‍ ആലുവ, നൌഫല്‍ ചെത്തല്ലൂര്‍ നേതൃത്വം നല്‍കി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐഎസ്എഫ്) ദമാം നെസ്റോഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ നാസര്‍ കൊടുവള്ളി റമദാന്‍ സന്ദേശം നല്‍കുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം