യൂറോ റെയില്‍ ഫ്രീ റോമിംഗ് സിം കാര്‍ഡുകള്‍ നല്‍കുന്നു
Tuesday, July 22, 2014 8:06 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ സന്ദര്‍ശനം നടത്താന്‍ യൂറോ റെയില്‍ പാസ് എടുക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ ഫ്രീ റോമിംഗ് സിം കാര്‍ഡുകള്‍ നല്‍കുന്നു. എല്ലാ കാറ്റഗറിയിലുമുള്ള യൂറോ റെയില്‍ പാസ് എടുക്കുന്നവര്‍ക്കും ഈ ഫ്രീ റോമിംഗ് സിം കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. ഇത് 23 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ ഫ്രീ റോമിംഗ് സിം കാര്‍ഡുകള്‍ ഉപയോഗിച്ച് അണ്‍ലിമിറ്റഡ് ഫ്രീ ഇന്‍കമിംഗ് കോളുകള്‍, 200 മിനിറ്റ് വയര്‍ലസ് ഇന്റര്‍നെറ്റ് സൌകര്യം, നൂറ് മിനിറ്റ് ഫ്രീ കോള്‍ അല്ലെങ്കില്‍ മുന്നൂറ് എസ്എംഎസ് എന്നിവ അയയ്ക്കാം. ഈ ലിമിറ്റ് കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചാര്‍ജ് ചെയ്ത് ഈ ആനുകൂല്യങ്ങള്‍ വീണ്ടും പ്രയോജനപ്പെടുത്താം.

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യാ, ചെക്ക് റിപ്പബ്ളിക്, ഡെന്മാര്‍ക്ക്, ഫിലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ളണ്ട്, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലംക്സംബൂര്‍ഗ്, ഹോളണ്ട്, പോളണ്ട്, പോര്‍ട്ടുഗല്‍, റുമേനിയ, സ്ളോവാക്യാ, സ്ളോവേനിയ, സ്പെയിന്‍, സ്വീഡന്‍ എന്നീ 23 രാജ്യങ്ങളില്‍ ഈ ഫ്രീ റോമിംഗ് ഉപയോഗിക്കാം. കൂടാതെ ഇംഗ്ളണ്ട്, അമേരിക്ക

എന്നീ രാജ്യങ്ങളിലേക്ക് ഫ്രീ ആയി വിളിക്കാന്‍ 18 യൂറോയുടെ ഒരു പ്രീ പെയ്ഡ് സിം കാര്‍ഡും ഈ യൂറോ റെയില്‍ പാസുകാര്‍ക്ക് ലഭിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍