ചിങ്ങവനം സംഗമം ഓഗസ്റ് 30 ന്
Tuesday, July 22, 2014 6:07 AM IST
മാഞ്ചസ്റര്‍: ചിങ്ങവനം സംഗമം ഓഗസ്റ് 30 ന് മാഞ്ചസ്ററില്‍ വിപുലമായ പരിപാടികളോടു കൂടി രാവിലെ 10 ന് തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

സംഗമത്തിന്റെ ഭാഗമായി ചെണ്ടമേളം, കോട്ടയം ജോയി നയിക്കുന്ന ഗാനമേള, കുട്ടികളുടെ കലാകായിക പരിപാടികള്‍, വിവിധ കലാ,സാംസ്കാരിക പരിപാടികള്‍ എന്നിവയുണ്ടായിരിക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സജി എട്ടുമായില്‍ : 078 7856 8500, ഫിലിപ്പുകുട്ടി കൊണ്ടൂര്‍ : 078 7875 7917, ഷെന്റി ഏലിയാസ് : 079 4773 6190, ജിജി : 078 2844 0172, സന്തോഷ് കട്ടയില്‍ : 078 8651 9245.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍