നികേഷ് അറോറ ഗൂഗിള്‍ ചീഫ് ബിസിനസ് ഓഫീസര്‍ സ്ഥാനം ഒഴിയുന്നു
Tuesday, July 22, 2014 6:04 AM IST
ന്യൂയോര്‍ക്ക്: 2004 മുതല്‍ ഗൂഗിള്‍ ചീഫ് ബിസിനസ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ നികേഷ് അറോറ രാജിവച്ച് ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ് ബാങ്ക് ഇന്റര്‍നെറ്റ് ആന്‍ഡ് മീഡിയ ഓപ്പറേഷന്‍സ് സിഇഒ ആയി ചുമതലയേല്‍ക്കുന്നു.

ഗൂഗിള്‍ സിഇഒയായി പ്രവര്‍ത്തിച്ചിരുന്ന ഒമിഡ് കൊര്‍ദര്‍സ്റ്റനിയാണ് നികേഷിന്റെ സ്ഥാനത്തു അവരോധിതനാകുക എന്ന് ഗൂഗിള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വാരണാസി ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക് എന്‍ജിനിയറിംഗ് ബിരുദമെടുത്തതിനുശേഷം ബോസ്റ്റന്‍ കോളജില്‍ നിന്നും ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ നികേഷ് ഗൂഗിളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

ഒക്ടോബറില്‍ സോഫ്റ്റ് ബാങ്കിലെ ചുമതലയില്‍ നികേഷ് അറോറ പ്രവേശിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍