ടൊറന്റൊ: കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ സെന്റ് തോമസ് ദിനാഘോഷം ജൂലൈ 26ന് (ശനി) വൈകുന്നേരം 6.30 മുതല്‍ രാത്രി 8.30 വരെ മിസിസാഗയിലെ മൈക്കിള്‍ ഗോയ്റ്റ്സ് സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
പ്രസ്ഥാനത്തിന്റെ അംഗങ്ങളായ 14 സഭകളില്‍ നിന്നുള്ള യുവജനങ്ങളും സണ്ഡേസ്കൂള് കുട്ടികളും സംയുക്തമായി ക്രിസ്തീയ പശ്ചാത്തലത്തിലുള്ള വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കും. സെന്റ് മാത്യൂസ് മാര്‍ത്തോമ സഭാ വികാരി റവ. മാത്യു ബേബി മുഖ്യ സന്ദേശം നല്‍കും. സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച്, സിഎസ്ഐ ക്രൈസ്റ് ചര്‍ച്ച് ടൊറന്റൊ, സിഎസ്ഐ ചര്‍ച്ച് ടൊറന്റൊ, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര് ച്ച്, കനേഡിയന്‍ മാര്‍ത്തോമ ചര്‍ച്ച് മാര്‍ക്കം, സെന്റ് മത്യൂസ് മാര്‍ത്തോമ ചര്‍ച്ച് മില്‍ട്ടണ്‍, സെന്റ് ഇഗ്നേഷ്യസ് ക്നാനായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര് ത്തഡോക്സ് ചര്‍ച്ച്, സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ജെറുസലേം മാര്‍ത്തമറിയം സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നീ സഭകള്‍ നേതൃത്വം നല്കുന്ന പ്രസ്തുത പരിപാടികള്‍ക്ക് പ്രസ്തുത സഭകളുടെ വികാരിമാരായ
റവ.ഡോ. ജോസ് കല്ലുവേലില്‍, റവ. മാക്സിന് ജോണ്‍, റവ. ജോര്‍ജ് ജേക്കബ്, റവ. പി.കെ.മാത്യൂസ്, റവ. ഡോ. പി.എല്‍. ജോണ്‍ പണിക്കര്‍, റവ. മാത്യു ബേബി, റവ. ജെയ്ന്‍ തോമസ്, റവ. ജോണ്‍ കുര്യാക്കോസ്, വെരി. റവ. റമ്പാന് ലാസറസ് കോര്‍ എപ്പിസ്കോപ്പ, റവ. ജോണ്‍ തോമസ് യോഹന്നാന്, റവ. പൌലോസ് വാഴക്കാലില്‍, റവ. എബി മാത്യു, വെരി. റവ. ജോസ് തോമസ് കോര്‍ എ പ്പിസ്ക്കോപ്പ, റവ. ഡോ. തോമസ് ജോര്‍ജ് എന്നിവര്‍ തങ്ങളുടെ നേതൃത്വംകൊണ്ട് അനുഗ്രഹാശിസുകള്‍ നല്‍കും.
എക്യുമെനിക്കല്‍ ഭാരവഹികളായ സെക്രട്ടറി സാക് സന്തോഷ് കോശി, ട്രഷറര്‍ മാത്യു കുതിരവട്ടം, ഇവന്റ് കോഓര്‍ഡിനേറ്റര്‍ ജോസഫ് പുന്നശേരി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു. ആഘോഷപരിപാടികള്‍ക്കുശേഷം പങ്കെടുക്കുന്ന എല്ലാവര്ക്കും അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.
സമ്മേളനസ്ഥലത്തിന്റെ വിലാസം: മൈക്കിള്‍ ഗോയ്റ്റ്സ് സെക്കന്‍ഡറി സ്കൂള്‍, 330 സെന്‍ട്രല്‍ പാര്‍ക്ക്വേ വെസ്റ്, മിസിസാഗ, ഒന്റാരിയോ, ഘ5ആ 3ഗ6.
റിപ്പോര്‍ട്ട്: ജെയ്സണ്‍ മാത്യു