ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മറ്റി രൂപീകൃതമായി
Tuesday, July 22, 2014 6:00 AM IST
കുവൈറ്റ്: കെപിസിസി നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസിസംഘടനയായ ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് പുതുകുളങ്ങര, വരണാധികാരി ചാക്കോ ജോര്‍ജുകുട്ടി എന്നിവരുടെ നേത്യത്വത്തില്‍ നടന്ന ജില്ലാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പ്രസിഡന്റായി സണ്ണി മണര്‍ക്കാട്ട്, വൈസ് പ്രസിഡന്റുമാരായി ജോസ് നടുക്കുഴി, ടോം ജോസ് എടയോടി, എന്നിവരെയും ജനറല്‍ സെക്രട്ടറിയായി ബാബു പറയാനി, ജോയിന്റ് സെക്രട്ടറിമാരായി ബിനോയ് ജോസഫ്, ബിജോയ് കുര്യന്‍, പി.ഡി ബിജു, സോജന്‍ മാത്യൂ എന്നിവരെയും ട്രഷററായി തോമസ് വഴമ്പശേരി, അസിസ്റന്റ് ട്രഷററായി ബാബു വഴമ്പശേരി, ഓഡിറ്ററായി എം.മാത്യൂ, കള്‍ച്ചറള്‍ സെക്രട്ടറിയായി ബിന്ദു മാത്യു, സ്പോര്‍ട്ട് സെക്രട്ടറിയായി ജോസഫ് മുക്കന്‍തോട്ടം, വെല്‍ഫയര്‍ സെക്രട്ടറിയായി ജിമ്മി ഇടിക്കുള ജോണ്‍ എന്നിവരെയും പതിനൊന്നംഗ എക്സിക്യൂട്ടിവിലേയ്ക്ക് അനീഷ് തോമസ്, പി.കെ സുബൈര്‍, ജോസ് സെബാസ്റന്‍ മണര്‍കാട്, ജഗനാഥന്‍, സണ്ണി മാത്യു, രജിത സുധീര്‍, ബിനു തോമസ്, പ്രമോദ് പീറ്റര്‍, കുര്യന്‍, ടോം ആന്റണി, ജിജിമോന്‍ സെബാസ്റന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ജോസ് മാത്യു, ബിജു പി. ആന്റോ, ടോം ജോസ് ഇടയോടി എന്നിവരാണു കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്