കാസര്‍ഗോഡ് സ്വദേശി നിര്യാതനായി
Tuesday, July 22, 2014 5:59 AM IST
കുവൈറ്റ്: കാസര്‍ഗോഡ് സ്വദേശി ഹൃദയഘാതത്തെ തുടര്‍ന്ന് നിര്യാതനായി. നീലേശ്വരം മണ്ണമ്പുറം സനല്‍ നിവാസില്‍ പുരുഷു കോരന്‍ (56) ആണ് മരിച്ചത്.

കെഡിഡിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പുരുഷു കോരന്‍ ഇന്നലെ വൈകുന്നേരം 5.30 ഓടെ ഡ്യൂട്ടി കഴിഞ്ഞ് ഹസാവിയിലെ താമസസ്ഥലത്ത് എത്തിയ ഉടന്‍ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 20 വര്‍ഷത്തോളമായി കുവൈറ്റിലുണ്ട്. പരേതനായ കോരന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പത്മിനി. മകള്‍: ജ്യോത്സന. സഹോദരി ഭര്‍ത്താവ് നാരായണനും മകന്‍ വിമല്‍ നാരായണനും കുവൈറ്റിലുണ്ട്. കെഐജി സാമൂഹ്യ സുരക്ഷാ പദ്ധതിയായ ഒരുമയില്‍ അംഗമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍