എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്റെ (ഇഡിഎ) ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി
Tuesday, July 22, 2014 5:59 AM IST
കുവൈറ്റ്: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്റെ (ഇഡിഎ) ആഭിമുഖ്യത്തില്‍ അബാസിയ സെന്റ് അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ ജൂലൈ 18 ന് (വെള്ളി) നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം കുവൈറ്റിലെ പ്രമുഖ സാമുഹ്യ പ്രവര്‍ത്തകന്‍ അന്‍വര്‍ സാഹിബ് നിര്‍വഹിച്ചു. സോപാനം പത്രാധിപര്‍ വിപീഷ് തികോടി, ഇഡിഎ രക്ഷാധികാരി ഡോ. നാരായണന്‍ നമ്പൂരി എന്നിവര്‍ പ്രസംഗിച്ചു. സാം പൈനാട്, ജോയ് മുണ്ടക്കാട്, തോമസ് മാത്യു കടവില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്