ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ കേരളാ ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റീസും, നിലവില്‍ ശമ്പള കമ്മീഷന് ചെയര്‍മാനും, ഡാം അതോറിറ്റി ചെയര്‍മാനുമായ ജസ്റീസ് സി.എന്‍. രാമചന്ദ്രന് നായരെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ആദരിച്ചു.
ഇന്ത്യയുടെ നീതിന്യായ രംഗത്ത് സത്യസന്ധതയും ആത്മാര്‍ത്ഥയും കഴിവും തെളിയിച്ച്, സാധാരണ ജനങ്ങളുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരമായാണ് കൌണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചത്. വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൊമെന്റോ ഗ്ളോബല്‍ വൈസ് ചെയര്മാന് രാജു കുന്നക്കാട്ട്, ജസ്റീസ് രാമചന്ദ്രന്‍നായര്‍ക്ക് സമ്മാനിച്ചു.
പ്രോവിന്‍സ് പ്രസിഡന്റ് ദീപു ശ്രീധര്‍, യൂറോപ്പ് റീജിയന് കൌണ്‍സിലര്‍ അലക്സ് ചെമ്പിത്താനം, യൂത്ത് സെക്രട്ടറി നോബിള്‍ മാത്യു, മുന്‍ ചെയര്മാന് ജോണ്സണ് ചക്കാലയ്ക്കല്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ റെജി കുര്യന്, സണ്ണി ഇളംകുളത്ത്, റോയി പേരയില്‍, ജിപ്സണ്‍ ജോസ്, ബിജു മാടവന, ലിജോ അലക്സ്, ജയന് തോമസ്, ജോസി അബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.