പത്തനാപുരം അസോസിയേഷന്‍ പിക്നിക് ആഘോഷിച്ചു
Monday, July 21, 2014 8:06 AM IST
ഡാളസ്: പ്രവാസി സംഘടനകള്‍ക്ക് മാതൃകയായി നാട്ടുകാരോടുള്ള സ്നേഹവും കടപ്പാടും പുതുക്കുവാന്‍ ഡാളസ്ഫോര്‍ട്ട് വര്‍ത്തിലുള്ള പത്തനാപുരം സ്വദേശികള്‍ സണ്ണി വാലി പാര്‍ക്കില്‍ ഒത്തുചേര്‍ന്നു.

ജൂലൈ 19 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടന്ന പിക്നിക് ആഘോഷം പ്രാര്‍ഥനയോട് ആരംഭിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വിവിധ കലാപരിപാടികള്‍ നടത്തി സ്വദേശി സ്നേഹം ഊട്ടിയുറപ്പിച്ചു. രുചിയേറിയ നാടന്‍ വിഭവങ്ങള്‍ ഉല്ലാസവേളയില്‍ നല്‍കുന്നതിലും പിക്നിക്കിന്റെ ചിട്ടയായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിച്ചവരായ സാംകുട്ടി മാത്യു, ജോണ്‍ ഉമ്മന്‍, ജോസ് തോമസ്, ജോണ്‍ ഗീവര്‍ഗീസ്, ബാബുകുട്ടി സ്കറിയ, ബോബന്‍ ഉണ്ണൂണ്ണി എന്നിവരോടുള്ള നന്ദി പ്രസിഡന്റ് ചാള്‍സ് വര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ