ഒക്ല ഫാത്തിമാ മാതാ പള്ളിയില്‍ കുടുംബ യൂണിറ്റികളുടെ സമ്മേളനം നടത്തി
Monday, July 21, 2014 8:02 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയിലെ ഒക്ല, കരോള്‍ബാഗ് ഫൊറോനകളിലെ കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സമ്മേളനം ഒക്ല ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍ നടത്തി.

ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഒക്ല ഫോറോന വികാരി ഫാ. കുരുവിള മരോട്ടിക്കല്‍ സ്വാഗതം ആശംസിച്ചു. പാലം ഫൊറോന വികാരി ഫാ. പോള്‍ കൈപറമ്പാടന്‍ ക്ളാസ് നയിച്ചു. പ്രൊ വികാരി ജനറാള്‍ ഫാ. പോള്‍ മാടശേരി പ്രസംഗിച്ചു. ഫാ. സജോ പടയാട്ടില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്