സിഡ്നിയില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് ഓഗസ്റ് 31ന്
Monday, July 21, 2014 7:04 AM IST
സിഡ്നി: സിഡ്നിയില്‍ ഓള്‍ ഓസ്ട്രേലിയ ആകദിന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നടത്തുന്നു. കാന്റണ്‍ബറി സ്പോര്‍ട്ടിംഗ് ക്ളബും കാന്റണ്‍ബറി മലയാളി കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ഓഗസ്റ് 31 ന് ഹോം ബുഷിലെ ബ്രസിംഗ്ടണ്‍ പാര്‍ക്കില്‍ നടക്കും. ചാമ്പ്യന്മാരാകുന്ന ടീമിന് ഡിസൈര്‍ മോര്‍ട്ട്ഗേജ് സൊലൂഷന്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന 801 ഡോളര്‍ കാഷ് പ്രൈസും എവര്‍ റോളിംഗ് ട്രോഫിയും റണ്ണര്‍ അപ്പ് ടീമിന് കാന്റണ്‍ ബറി മലയാളി കമ്യൂണിറ്റി സ്പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ കാഷ് പ്രൈസും ട്രോഫിയും ലഭിക്കും.

2013 ലെ ടൂര്‍ണമെന്റില്‍ സിഡ്നിയിലെ മാര്‍ത്തഡോക്സ് ടീമായിരുന്നു ജേതാക്കള്‍. ഫുട്ബോള്‍ മല്‍സര പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ മലായാളി സുഹൃത്തുക്കളും സഹകരിക്കണമെന്ന് ക്ളബ് പ്രസിഡന്റ് കിരണ്‍ ജെയിംസ് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉവമിീ: 0403 205 346, ജൃമമിെവേ: 0469 951 189, ഗശൃമി:0415 780 820. ംംം.രമിലൃേയ്യൌൃരെ.രീാ രമിലൃേയ്യൌൃുീൃരേെഹൌയ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ