ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രലില്‍ തോമാശ്ളീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ആഘോഷിച്ചു
Monday, July 21, 2014 7:02 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രലില്‍ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ആഘോഷിച്ചു.

ജൂലൈ 20ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് റവ. ഫാ. വര്‍ഗീസ് മൂഞ്ഞേലി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജെയിംസ് ഏറനാട്, ഫാ. ജോണ്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. റവ. ഫാ. ജോണ്‍ പുതുവ വചന സന്ദേശം നല്‍കി. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണവും തിരുശേഷിപ്പ് വന്ദനവും സ്നേഹവിരുന്നും നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്