ഷിഫാ മലയാളി സമാജം ഇഫ്താര്‍ സംഗമം
Monday, July 21, 2014 7:01 AM IST
റിയാദ്: ഷിഫാ മലയാളി സമാജം മുഹമ്മദിയ ഇസ്ത്തിറാഹയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സനായ്യയില്‍ ജോലിചെയ്യുന്ന 600 ഓളം തൊഴിലാളികള്‍ പങ്കെടുത്തു. ഷിഫാ മത പ്രബോധന കേന്ദ്രത്തിലെ അബ്ദുറഹ്മാന്‍ ഉദ്ബോധന പ്രഭാഷണം നടത്തി.

സമാജം പ്രസിഡന്റ് മധു വര്‍ക്കല അധ്യക്ഷത വഹിച്ചു. നാലു പെണ്‍മക്കളുടെ വിവാഹത്തെ തുടര്‍ന്നു രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ കടക്കെണിയിലായ സമാജം പ്രവര്‍ത്തകന്‍ അബൂബക്കറിന്റെ വീട് ജപ്തിയില്‍ നിന്നു ഒഴിവാക്കാന്‍ മുഴുവന്‍ ബാധ്യതകളും സമാജം റമദാനില്‍ തന്നെ തീര്‍ക്കും. തണല്‍ ഭവന പദ്ധതി പ്രകാരം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടലും റമദാനില്‍ നടക്കും. നാട്ടിലുളള എസ്എംഎസ് പ്രവര്‍ത്തകര്‍ ഇതിന് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് മധു വര്‍ക്കല ഇഫ്താര്‍ സംഗമത്തില്‍ പറഞ്ഞു. ഷിബു പത്തനാപുരം, ശശികുമാര്‍ പിള്ള ആശംസകള്‍ നേര്‍ന്നു.

ഇല്യാസ് സാബു, രതീഷ്, മജീദ്, അലി ഷൊര്‍ണൂര്‍, മുഹമ്മദ് കണ്ണൂര്‍, സുരേന്ദ്രന്‍, മോഹന്‍ ഗുരുവായൂര്‍, റഷീദ്, മനാഫ്, രണദേവ്, ഫ്രാന്‍സിസ്, അശോകന്‍, അബൂബക്കര്‍, ബിജു അടൂര്‍, ജോതിഷ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍