കുവൈറ്റ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
Monday, July 21, 2014 7:00 AM IST
കുവൈറ്റ്: കുവൈറ്റ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഡോ. ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍ (പ്രസിഡന്റ്), ടി.വി അബ്ദുള്‍ അസീസ് വാരം, കുഞ്ഞബ്ദുള്ള പയ്യന്നൂര്‍, അബ്ദുള്ള ആസ്ഹരി (വൈസ് പ്രസിഡന്റുമാര്‍), ജാഫര്‍ പാലക്കോട് (ജനറല്‍ സെക്രട്ടറി), നാസര്‍ തളിപ്പറമ്പ്, ഷമീദ് മമ്മാക്കുന്ന്, എം. ഷിഹാബുദ്ദീന്‍ ഇരിക്കൂര്‍ (സെക്രട്ടറിമാര്‍), അന്‍വര്‍ കവായി (ട്രഷറര്‍), ഷാഫി പരിയാരം (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജനറല്‍ ബോഡി യോഗത്തില്‍ ഡോ. ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കുവൈറ്റ് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഫറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പി.വി ഇബ്രാഹിം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റുമാരായ കെ.ടി.പി അബ്ദുറഹ്മാന്‍, അസീസ് വലിയകത്ത്, സെക്രട്ടറിമാരായ ഗഫൂര്‍ വയനാട്, ഇസ്മയില്‍ ബെവിഞ്ഞ, മുന്‍ ജില്ലാ സെക്രട്ടറി റസാക്ക് പടിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.വി അസീസ് വാരം സ്വാഗതവും ജാഫര്‍ പാലക്കോട് നന്ദിയും പറഞ്ഞു.