2015 ലെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഡാളസില്‍
Monday, July 21, 2014 6:58 AM IST
ഡാളസ്: 2015 ലെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഡാളസില്‍ നടക്കും. കോണ്‍ഫറന്‍സിന്റെ നടത്തിപ്പിലേക്ക് പ്രധാന കാര്യദര്‍ശികളായി ഫാ. മാത്യു അലക്സാണ്ടര്‍ (ഡയറക്ടര്‍), എല്‍സണ്‍ സാമുവേല്‍ (സെക്രട്ടറി), ലിജിറ്റ് മാത്യു (ട്രഷറര്‍) എന്നിവരെ നിയമിച്ചുകൊണ്ട് ഭദ്രാസന മെത്രാപോലീത്താ അലക്സിയോസ് മാര്‍ യൂസേബിയോസ് കല്‍പ്പന പുറപ്പെടുവിച്ചു.

ജൂലൈ എട്ടിന് (ബുധന്‍) ആരംഭിക്കുന്ന കോണ്‍ഫറന്‍സ് 11 (ശനി) സമാപിക്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി പ്രാദേശിക തലത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് നടന്നുവന്നു. മൂന്നു വര്‍ഷത്തിലൊരിക്കലാണ് ഭദ്രാസന തലത്തില്‍ ഏകോപിച്ചുള്ള ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്നത്. ഫാമിലി കോണ്‍ഫറന്‍സിന്റെ വിപുലമായ കമ്മിറ്റി ഉടന്‍ നിലവില്‍ വരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. മാറ്റ് അലക്സാണ്ടര്‍ 3142651046,
ളൃാമമേഹലഃമിറലൃ@ഴാമശഹ.രീാ. എല്‍സണ്‍ സാമുവല്‍ 2144498556, ളീൃലഹീി@ഴാമശഹ.രീാ. ലിജിറ്റ് മാത്യു 2147353637, ഹശഴശാമവേലം@ഴാമശഹ.രീാ.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം