ടൊറന്റോ കേന്ദ്രമായി കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക രൂപീകരിച്ചു
Monday, July 21, 2014 6:55 AM IST
ടൊറന്റോ: മലയാളി സമാജം ഓഫീസില്‍ കൂടിയ സീനിയര്‍ സിറ്റിസണ്‍സിന്റെ യോഗത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന രൂപീകരിച്ചു. 60 വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണ് സംഘടനയിലെ അംഗങ്ങള്‍ എങ്കിലും 10 ശതമാനം പ്രായം കുറഞ്ഞവര്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്.

വിവിധ പ്രവര്‍ത്തന പരിപാടികള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിന്റെ ഭാരവാഹികളായി ഫാ. ഡാനിയേല്‍ പുല്ലേലില്‍ (പ്രസിഡന്റ്) ജി. ജോര്‍ജ് (സെക്രട്ടറി), ടി.ജെ ജേക്കബ് (വൈസ് പ്രസിഡന്റ്) സാബു ചാക്കോ (ജോ. സെക്രട്ടറി), ജിജോ സ്റീഫന്‍ (പിആര്‍ഒ), കോശി കെ. മാത്യു, പി.സി തോമസ് (കമ്മിറ്റി മെംബേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.

ഹൂസ്റണ്‍, ന്യൂയോര്‍ക്, എട്മണ്ടന്‍ എന്നിവിടങ്ങളില്‍ സംഘടന തുടങ്ങുന്നതിന് താത്പര്യം ഉള്ളവര്‍ കോണ്ടാക്റ്റ് ചെയ്തതായി യോഗത്തില്‍ അറിയിച്ചു. ഈ സംഘടന കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സംഘടനയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സലൃമഹമലിെശീൃ@ഴാമശഹ.രീാ എന്ന ഇമെയിലില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഡാനിയേല്‍ ചാക്കോ