മതാധ്യാപക രക്ഷാകര്‍ത്തൃ യോഗം
Monday, July 21, 2014 6:40 AM IST

ബാഗളൂര്‍: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഇടവകയില്‍ മതാധ്യാപക രക്ഷാകര്‍ത്തൃ യോഗം നടന്നു. വികാരി ഫാ. മാത്യു കോയിക്കല്‍ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലനം സംബന്ധിച്ചു ഫാ. തോമസ് പാറയില്‍ ക്ളാസെടുത്തു. പുതിയ പിടിഎ ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു.

പി.കെ. ഫ്രാന്‍സിസാണ് പ്രസിഡന്റ്. ജോളി ജോസഫ് പൂത്തറ വൈസ് പ്രസിഡന്റ്. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ പ്രതിനിധികളായി യഥാക്രമം ഷില്ലി ജിജി, സുനില്‍ റ്റോസ്, ടി.കെ. ബേബിച്ചന്‍, ഫ്രാന്‍സിസ് കവളക്കാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.