മലങ്കര ഓര്‍ത്തഡോക്സ് സഭ ഡാളസ് ഏരിയാ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് നടത്തപ്പെട്ടു
Monday, July 21, 2014 4:45 AM IST
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ സൌത്ത് വെസ്റ് ഡയോസിസിലെ 2014 ഡാളസ് ഏരിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ മാസം 10,11,12 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു.

ഇപ്രകാരം ആദ്യമായിട്ടാണ് സൌത്ത് വെസ്റ് ഭദ്രാസനം ഏരിയാ കോണ്‍ഫറന്‍സുകള്‍ ആരംഭിച്ചിരിക്കുന്നത്. 'ആധുനിക ലോകത്തില്‍ ക്രിസ്തുവിനുവേണ്ടി ജീവിക്കുവാന്‍ സ്ഥിരതയോടെ നില്‍ക്കുക' (ടമിേറശിഴ എശൃാ ഘശ്ശിഴ ളീൃ ഇവൃശ ശി മ ങീറലൃി ണീൃഹറ) എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ്, റവ. സഖറിയാ നൈനാന്‍ (കോട്ടയം ബസേലിയോസ് ആശ്രമം, ഞാലിയാകുഴി), റവ.ഫാ. തിമോത്തി തോമസ് (ന്യൂയോര്‍ക്ക് നോര്‍ത്ത് ഈസ്റ് ഭദ്രാസനം) എന്നിവരായിരുന്നു കോണ്‍ഫറന്‍സിന് നായകത്വം വഹിച്ചത്.

ഇതിന്റെ സജീവ പ്രര്‍ത്തനങ്ങള്‍ക്കായി റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. മാത്യു അലക്സാണ്ടര്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്സായും, ജോണ്‍സണ്‍ ജേക്കബ് സെക്രട്ടറിയായും, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, റവ.ഫാ. രാജേഷ് ജോണ്‍, റവ.ഫാ. ബിനു മാത്യൂസ്, റവ.ഫാ. റെജി ഏബ്രഹാം, റവ.ഫാ. ജോഷ്വാ ജോര്‍ജ്, റവ.ഫാ. ക്രിസ്റഫര്‍ മാത്യു എന്നിവരും അയ്മേനി പ്രതിനിധികളും ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനുവേണ്ടി പ്രയത്നിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം