അറ്റ്ലാന്റാ: സഹനജീവിതവഴിയിലൂടെ വിശുദ്ധിയുടെ മുടിചൂടി, ഭാരത കത്തോലിക്കാ സഭയിലെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ അറ്റ്ലാന്റാ സെന്റ് അല്‍ഫോന്‍സാ ഫൊറോന ദേവാലയത്തില്‍ ജൂലൈ 20 മുതല്‍ 28 വരെ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.
ജൂലൈ 20 -ന് (ഞായര്‍) 10 ന് തിരുനാളിന് ആരംഭംകുറിച്ചുകൊണ്ട് കൊടിയേറ്റ് നടത്തും. തുടര്‍ന്ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്ക് ഫൊറോന വികാരി റവ. ഫാ. മാത്യു ഇളയടത്തുമഠം മുഖ്യകാര്‍മികത്വം വഹിക്കും.
21 ന് (തിങ്കള്‍) മുതല്‍ 25 (വെള്ളി) വരെ എല്ലാദിവസവും വൈകിട്ട് ഏഴിന് വി. കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. റവ.ഫാ. ജോസഫ് പൊറ്റമ്മേല്‍, റവ.ഫാ. ജോസഫ് മുല്ലക്കര, റവ.ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍, റവ.ഫാ. സണ്ണി പുന്നക്കുഴി, റവ.ഫാ. അഗസ്റിന്‍ പുത്തന്‍പുര എന്നിവര്‍ കാര്‍മികത്വം വഹിക്കും.
26-ന് (ശനി) വൈകിട്ട് 5.30-ന് തിരുനാള്‍ കുര്‍ബാന. റവ. ഫാ. ആന്റോ ജി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. 7.30-ന് വര്‍ണശബളവും പ്രൌഢഗംഭീരവുമായ പ്രദക്ഷിണം ആരംഭിക്കും. കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത നൂറുകണക്കിന് വിശ്വാസികള്‍ വിശുദ്ധരുടെ തിരിസ്വരൂപം വഹിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകളും കൊടികളുമേന്തി ദേവാലയ വീഥികളിലൂടെ പരമ്പരാഗത രീതിയില്‍ നടത്തപ്പെടുന്ന മനോഹരവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണം ഏവര്‍ക്കും എന്നും ഓര്‍മയില്‍ തങ്ങിനില്ക്കുന്ന ഒന്നായിരിക്കും. ഭക്തിസാന്ദ്രമായ നിമിഷങ്ങളില്‍ അല്‍ഫോന്‍സാമ്മയുടെ സാമീപ്യത്തില്‍ ദിവ്യശോഭയില്‍ ഫൊറോനാ ദേവാലയം ജ്വലിക്കും. രാത്രി എട്ടിന് സ്നേഹവിരുന്ന്, 8.45-ന് ദേവാലയത്തിലെ ടീന്‍, യൂത്ത് ഗായകസംഘം അവതരിപ്പിക്കുന്ന സംഗീതസായാഹ്നം എന്നിവ നടക്കും.
27-ന് (ഞായര്‍) 10.15-ന് ആഘോഷകരമായ ദിവ്യബലി. റവ.ഫാ. ജോയി ജെ. അടിമാക്കീല് മുഖ്യകാര്‍മികത്വം വഹിക്കും. 12 ന് പ്രദക്ഷിണം, തുടര്‍ന്ന് സ്നേഹവിരുന്ന് എന്നിവ നടക്കും.
28-ന് (തിങ്കള്‍) വൈകിട്ട് ഏഴിന് സകല മരിച്ചവരുടേയും ഓര്‍മയ്ക്കായി വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും.
പ്രസുദേന്തിമാരായ ജോണ്‍ മത്തായി ആന്‍ഡ് ജോബി അഗസ്റിന്‍, ജോഫി അഗസ്റിന്‍ ആന്‍ഡ് ലിജി കൂട്ടുകാരന്, ഷൈബി ആന്‍ഡ് ജോളി വിതയത്തില്‍, സ്റാന്‍ലി ആന്‍ഡ് റോസ് പുന്നൂസ്, സഖറിയാസ് ആന്‍ഡ് സ്വപ്ന വാച്ചാപറമ്പില്‍ എന്നിവരോടൊപ്പം ട്രസ്റിമാരായ തോമസ് സെബാസ്റ്യന്‍ പുതിയാപറമ്പില്‍, ഏബ്രഹാം ആഗസ്തി മുണ്ടുപാലയ്ക്കല്‍, ജോ ജോസഫ് കാരിയപ്പറമ്പില്, ജോര്‍ജ് വര്‍ഗീസ് എളംപ്ളക്കാട്ട് എന്നിവരും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഇടവകയിലെ വിവിധ സംഘടനകളും തിരുനാള്‍ മോടിയാക്കുവാന് പ്രയത്നിക്കുന്നു.
തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥംവഴി നിരവധിയായ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും റവ.ഫാ. മാത്യു എളയടത്തുമഠവും ( ഫോണ്‍: 847 217 8613), സംഘാടകരും ക്ഷണിച്ചു. ഷൈബി വിതയത്തില്‍ അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം