ഹിന്ദു ഫെറൈന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ഭാരതീയ ജ്യോതിശാസ്ത്ര സെമിനാര്‍ നടത്തി
Saturday, July 19, 2014 8:29 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഹിന്ദു ഫെറൈന്‍ ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 13 ന് (ഞായര്‍) ഫ്രാങ്ക്ഫര്‍ട്ട് ഗുട്ടെലോയിട്ടര്‍ സ്ട്രാസ്സെയിലെ സാല്‍ബൌ ഹാളില്‍ ഭാരതീയ ജ്യോതിശാസ്ത്രത്തെക്കുറിച്ച് ഏകദിന സെമിനാര്‍ നടത്തി.

പ്രമുഖ അസ്ടോളജിസ്റ്റ് രാമകൃഷ്ണയ്യര്‍ നിലവിളക്ക് തെളിച്ച് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഭൂമിയില്‍ ജനിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങള്‍ ചെലുത്തുന്ന സ്വാധീനം എന്താണെന്ന് അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ഓരോ വിശ്വാസങ്ങള്‍ക്കും പിന്നിലുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ള വിശകലനം വളരെയേറെ അറിവ് പകര്‍ന്നു.

സെമിനാറിനുശേഷം വേദ പാരായണം നടത്തി. അസ്ടോളജിസ്റ്റ് രാമകൃഷ്ണയ്യര്‍ സെപ്റ്റംബര്‍ വരെ ജര്‍മനയില്‍ ഉണ്ടായിരിക്കുന്നതാണ്. ഈ സമയത്ത് മുന്‍കൂട്ടിയുള്ള സമയ നിശ്ചയത്തോടെ വ്യക്തിപരമായ ജ്യോതിഷ വിശകലനത്തിന് സൌകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി ബിജു 0176 47987941; പ്രകാശ് നാരായണന്‍ 0176 32580667; വിനോദ് ബാലകൃഷ്ണന്‍ 0170 3122064.

ജര്‍മന്‍ ഹിന്ദു ഫെറയിന്റെ അടുത്ത പരിപാടികള്‍: ശ്രീകൃഷ്ണജയന്തി - ബാലഗോകുലം രഥയാത്ര : സെപ്റ്റംബര്‍ 14 ; നവരാത്രി പൂജാ മഹോത്സവം - ഒക്ടോബര്‍ മൂന്ന്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍