അബാസിയയിലെ പുതിയ എംബസി സര്‍വീസ് സെന്റര്‍: കല കുവൈറ്റ് സ്വാഗതം ചെയ്തു
Saturday, July 19, 2014 6:40 AM IST
കുവൈറ്റ് സിറ്റി: ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ താമസിക്കുന്ന അബാസിയ മേഖലയില്‍ എംബസിയുടെ പുതിയ സര്‍വീസ് സെന്റര്‍ ആരംഭിക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ തീരുമാനത്തെ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സ്വാഗതം ചെയ്തു.

വര്‍ഷങ്ങളായി കല കുവൈറ്റ് ഈ ആവശ്യം എംബസി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിവരികയായിരുന്നു. പതിനായിരക്കണക്കിനു സാധാരണ ഇന്ത്യക്കാര്‍ താമസിക്കുന്ന ജഹറ മേഖലയിലും സര്‍വീസ് സെന്റര്‍ വേണമെന്ന ആവശ്യവും എംബസി പരിഗണിക്കണമെന്നും കല കുവൈറ്റ് ഭാരവാഹികള്‍ പ്രസ്താവനയില്‍ എംബസി അധികൃതരോട് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍