വിശ്വാസാഗ്നിയാല്‍ ജ്വലിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മലയാളത്തില്‍
Saturday, July 19, 2014 6:40 AM IST
ബ്രാഡ്ഫോര്‍ഡ്: വിശ്വാസാഗ്നിയാല്‍ ജ്വലിക്കുന്ന പരിശുദ്ധാത്മാഭിഷേകത്താല്‍ കൃപകള്‍ വര്‍ഷിക്കപ്പെടുന്ന വചനപ്രഘോഷണ ശക്തിയാല്‍ പ്രകടമായ ദൈവികാനുഭവങ്ങള്‍ സാധ്യമാകുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മലയാളത്തിലും ഇംഗ്ളീഷിലും പ്രത്യേക ഹാളുകളില്‍ നടക്കും. പ്രധാന ഹാളില്‍ മലയാളത്തിലാണ് നടത്തപ്പെടുന്നത്.

വിവിധ ഭാഷക്കാര്‍ക്ക് ഒരുമിച്ച് സ്വര്‍ഗീയ വിരുന്നായ ദിവ്യബലി അര്‍പ്പിക്കപ്പെടുമ്പോള്‍ ലാറ്റിന്‍ ആരാധനക്രമത്തിലായിരിക്കും ദിവ്യബലി. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഓഗസ്റ് ഒന്‍പതിനായിരിക്കും കണ്‍വന്‍ഷന്‍ ബഥേല്‍ സെന്ററില്‍ നടക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം