പ്രിസ്റണില്‍ സീറോ മലബാര്‍ സഭാ ദിനം
Saturday, July 19, 2014 6:39 AM IST
ബ്രാഡ്ഫോര്‍ഡ്: ലങ്കാസ്റര്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ജൂലൈ 20ന് (ഞായര്‍) സീറോ മലബാര്‍ ദിനമായി ആചരിക്കുന്നു. സീറോ മലബാര്‍ പൈതൃകവും ആരാധന ക്രമങ്ങളുടെ മൂല്യതയും സീറോ മലബാര്‍ സഭാ സ്നേഹത്തില്‍ വിശ്വാസതലമുറയെ പടുത്തുയര്‍ത്തുന്നതിനുമായി പഠന ശിബിരം ഞായര്‍ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും. തുടര്‍ന്ന് രണ്ടിന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും.

ലങ്കാസ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ സഭാദിന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിലാസം: ട. ങമൃശമ ഏശീൃലശേേ ഇവൌൃരവ, ഏമാൌഹഹ ഘമില, ജഞ2 6ടഖ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം