ടൊറന്റോയില്‍ കോംപാക്ട് കുടുംബത്തിന്റെ മൂന്നാമത് കുടുംബയോഗം നടത്തി
Saturday, July 19, 2014 6:34 AM IST
ടൊറന്റോ: രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഇഛങജഅഗഠ (കോംപാക്ട്) കുടുംബത്തിന്റെ മൂന്നാമത് കുടുംബ യോഗം ജൂലൈ 11-ന് കാനഡയിലുള്ള ടൊറന്റോയില്‍ നടത്തി. ചീരകത്തോട്ടം കുടുംബവുമായി ബന്ധപ്പെട്ട ആറ് കുടുംബങ്ങള്‍ അടങ്ങുന്നതാണ് കോംപാക്ട് കുടുംബം. (ചീരകത്തോട്ടം, മരങ്ങാട്, പോലിയെക്കുടി, പടിഞ്ഞാറെക്കുടി, കീപ്പനശേരില്‍, കളപ്പുരയ്ക്കല്‍, താമരച്ചാലില്‍) അമേരിക്കയിലും കാനഡയിലുമായി 35- 40 കുടുംബങ്ങളുണ്ട്.

ജൂലൈ 11-ന് (വെള്ളി) രാവിലെ 9.30-ന് എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങളുടെ സമ്മേളനം പത്തുമണിയോടെ ആരംഭിച്ചു. റവ.ഫാ. ആകാശ് സി. പോള്‍ പ്രാര്‍ഥിച്ച് ആരംഭിച്ച യോഗത്തില്‍ കാനഡ, അമേരിക്ക, ഇന്ത്യ എന്നീ മഹാരാജ്യങ്ങളുടെ ദേശീയഗാനം ആലപിച്ചു. ചടങ്ങുകള്‍ പേട്രന്‍ പോള്‍ സി. കുര്യാക്കോസ് (ഫെര്‍ണാണ്ടസ്) നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. കുടുംബത്തില്‍ മാതാപിതാക്കള്‍, സഹോദരീ സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹം, ആദരവ് എന്നീ കാര്യങ്ങള്‍ പേട്രന്‍ പോള്‍ സി. കുര്യാക്കോസ് എടുത്തു പറഞ്ഞു. തുടര്‍ന്ന് സജി മാത്യു ഭക്തിഗാനം ആലപിച്ചു.

വൈസ് പ്രസിഡന്റ് ഡോ. യല്‍ദോ മാത്യു കുടുംബാംഗങ്ങളെ സ്വാഗതം ചെയ്ത് സംസാരിച്ചു. പ്രസിഡന്റ് റവ ഫാ. പൌലോസ് ടി. പീറ്റര്‍ കുടുംബയോഗത്തിന്റെ മൂല്യങ്ങളെ അനുസ്മരിച്ച് പ്രസംഗിച്ചു. പ്രോഗ്രാമിലുടനീളം കൊച്ചുകുട്ടികളുടേയും മുതിര്‍ന്നവരുടേയും കള്‍ച്ചറല്‍ പ്രോഗ്രാം, പാട്ട്, ഡാന്‍സ്, പ്രസംഗങ്ങള്‍, മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് പ്ളേ എന്നിവയും നടന്നു.

സെക്രട്ടറി ലാലു കുര്യാക്കോസും ട്രഷറര്‍ പോള്‍ കുര്യാക്കോസ് പടിഞ്ഞാറെകുട്ടിയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കുടുംബത്തിലെ സീനിയര്‍ മെംബറായ ഡോ. ബാബു പോള്‍ ഐഎഎസിന് യോഗത്തിനെത്താന്‍ കഴിയാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രസംഗം യോഗത്തില്‍ വായിച്ചു. കോംപാട്ക് കുടുംബത്തെ മറ്റ് കുടുംബങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന മൂന്നു കാര്യങ്ങളാണെന്ന് അദ്ദേഹത്തിന്റെ എഴുതി വായിച്ച പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

ഒന്നാമത് കുടുംബങ്ങളുടെ കൂട്ടായ്മ, കെട്ടുറപ്പ്, രണ്ടാമത് വിദ്യാഭ്യാസം, മൂന്നാമത്തേതും വളരെ പ്രധാനപ്പെട്ടതുമായത് ആരാധന, ഉപവാസം, ദേവാലയങ്ങളുമായുള്ള ബന്ധങ്ങള്‍ എന്നിവയാണ്. പോത്താനിക്കാട്ടും ചാത്തമറ്റത്തും തിരുവനന്തപുരത്തും ന്യൂഡല്‍ഹിയിലുമൊക്കെയുള്ള ദേവാലയങ്ങല്‍ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ യോഗത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വാഷിംഗ്ടണ്‍, ജോര്‍ജിയ, ഇല്ലിനോയിസ്, വിസ്കോണ്‍സിന്‍, മിച്ചിഗണ്‍, ലൂയീസ് വില്ല എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളും കാനഡയിലെ ഒന്റാരിയോ, ആല്‍ബ്രട്ടാ, കാല്‍ഗറി എന്നിവടങ്ങളിലുമുള്ള കുടുംബങ്ങളാണ് പങ്കെടുത്തത്.

ഇത്തവണ പ്രത്യേക അതിഥികളായി ഹോങ്കോംഗില്‍ നിന്ന് സൂസന്‍ ഫിലിപ്പ്, സാലി ഫിലിപ്പ്, ആനി ഫിലിപ്പും കുടുംബവും പങ്കെടുത്തു. യോഗത്തിനായി വിപുലമായ ഭക്ഷണ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്ന് 'ഇത്രത്തോളം നടത്തിയ ദൈവത്തിന് സ്തോത്രം' എന്ന ഭക്തിഗാനം ആലപിച്ചത് യോഗത്തിന് ശക്തിയേകി.

2016-ല്‍ വരാനിരിക്കുന്ന അടുത്ത കുടുംബയോഗം ലൂയിസ് വില്ലി, കെന്റക്കിയില്‍ വച്ച് നടത്തണമെന്ന് ഡോ. റെജി വര്‍ഗീസ് ആഗ്രഹം പ്രകടിപ്പിച്ചത് യോഗം കൈയ്യടിച്ച് പാസാക്കി. യോഗം നടന്ന ആഴ്ചയില്‍ ജന്മദിനം ആഘോഷിക്കുന്ന അംഗങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന് 'ഹാപ്പി ബര്‍ത്ത്ഡേ' ആശംസിക്കാന്‍ മറന്നില്ല.

സ്കൂള്‍/കോളജുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക സമ്മാനം ടെക്സസിലെ ഡാലസില്‍ നിന്നെത്തിയ അഞ്ജലി കോശിക്ക് (വാലിഡിക്ടോറിയന്‍) 200 ഡോളര്‍ കാഷ് അവാര്‍ഡ് ഡോ. യല്‍ദോ മാത്യു നല്‍കി പ്രോത്സാഹിപ്പിച്ചു.

കോംപാക്ട് കുടുംബത്തിന്റെ പുതിയ സെക്രട്ടറിയായി സ്മിതാ പോളിനെ (ന്യൂജേഴ്സി) തെരഞ്ഞെടുത്തപ്പോള്‍, അടുത്ത യോഗത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായി ബീന വര്‍ഗീസിനെ (കെന്റക്കി) തെരഞ്ഞെടുക്കപ്പെട്ടു.

വെബ്സൈറ്റ് കോര്‍ഡിനേറ്ററായി കുക്കു സോണിയേയും (ഒക്ലഹോമ), സ്മിതാ പോളിനേയും (ന്യൂജേഴ്സി) നിയമിച്ചു. ബെന്‍ എം. പോള്‍ കമ്മിറ്റി മെംബറായി തുടരും. ചടങ്ങുകളുടെ സമാപനത്തിന് മുമ്പായി എല്‍ദോ പോള്‍ പോലിയെക്കുടി (ടൊറന്റോ) കുടുംബങ്ങള്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. കുടുംബയോഗത്തിന്റെ അവസാനത്തില്‍ റവ. ഫാ. പൌലോസ് ടി. പീറ്റര്‍ ക്ളോസിംഗ് പ്രെയര്‍ നടത്തി കുടുംബാംഗങ്ങളെ ആശീര്‍വദിച്ചു.

ഈ പ്രോഗ്രാമിന്റെ മാസ്റര്‍ ഓഫ് സെറിമണിമാരായി പ്രവര്‍ത്തിച്ച ഡോ. സ്മിതയും, ജീമേഴ്സ് മാത്യുവും പരിപാടിയിലുടനീളം തിളങ്ങി നിന്നു.

വാര്‍ത്ത അറിയിച്ചത് കഴിഞ്ഞ നാലു വര്‍ഷമായി കോംപാക്ട് കുടുംബത്തിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരുന്ന ലാലു കുര്യാക്കോസ് (ന്യൂജേഴ്സി) ആണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം