ഷിക്കാഗോ രൂപതയുടെ നേതൃത്വത്തില്‍ റോമിലേക്ക് തീര്‍ഥാടനം
Saturday, July 19, 2014 6:33 AM IST
ഷിക്കാഗോ: 2014 നവംബര്‍ 23-ന് റോമില്‍ നടക്കുന്ന വാഴ്ത്തപ്പെട്ടവരായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും ഏവുപ്രാസ്യമ്മയുടേയും വിശുദ്ധ പദവി പ്രഖ്യാപന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് ഷിക്കാഗോ സീറോ മലബാര്‍ രൂപത അവസരമൊരുക്കുന്നു.

നവംബര്‍ 16 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ഈ തീര്‍ഥാടനത്തില്‍ റോം കൂടാതെ വെനീസ്, പാദുവ, അസീസി, ഫ്ളോറന്‍സ് എന്നിവിടങ്ങളിലെ തീര്‍ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതാണ്.

തീര്‍ഥാടകരുടെ സൌകര്യാര്‍ഥം ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഈ തീര്‍ഥയാത്രയില്‍ പങ്കുചേരുവാന്‍ സൌകര്യം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. റോയി മൂലേച്ചാലില്‍ (708 544 7250).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം