യാക്കോബായ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ കുടുംബ സംഗമത്തിനുള്ള റജിസ്ട്രേഷന്‍ മാഞ്ചെസ്റര്‍ ഇടവകയില്‍ ആരംഭിച്ചു
Saturday, July 19, 2014 3:37 AM IST
മാഞ്ചെസ്റര്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയണിന്റെ 6ാ മതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്ട്രേഷന്‍ ഉല്‍ഘാടനം മാന്‍ചെസ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരംഭിച്ചു.

ജൂലൈ 13 നു ഞായറാഴ്ച ഇടവക വികാരി റവ. ഫാ. സിബി വാലയിലിന്റെ കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ വച്ച് മാന്‍ചെസ്റെര്‍ ഇടവകാംഗങ്ങളായ ശ്രി. ആഷന്‍ പോള്‍ , ശ്രി. എ. എം സാമുവേലിന്റെ യും രജിസ്റ്രേഷനുകള്‍ സ്വീകരിച്ചുകൊസ്ഥ് ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്റ്രേഷന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ ലിവര്‍പൂള്‍ ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസും, യു കെ റീജിയണല്‍ കൌന്‍സില്‍ ട്രഷറാര്‍ ശ്രി. ജേക്കബ് കോശി യും സന്നിഹിതരായിരുന്നു.

ലിവര്‍പൂള്‍ സെന്റ് മെരീസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ വച്ച് (ക്നോസിലി ലഷര്‍ ആന്‍ഡ് കള്‍ചറല്‍ പാര്‍ക്ക്. ലോങ്ങ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്സ് നഗറില്‍ വച്ച് (ഗിീംഹെല്യ ഘലശൌൃല & ഈഹൌൃല ജമൃസ, ഘീിഴ്ശലം ഉൃശ്ല, ഔ്യീി ഘ36 6ഋഏ) നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ്സ് ബാവാ യുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വിനറുമായുള്ള വിവിധ കമ്മറ്റികള്‍ ഈ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെയിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരനീയമായ ഒന്നായിരിക്കും.

റജിസ്ടേഷന്‍ സം ബന്ധിക്കുന്ന കൂടുതല്‍ വിരങ്ങള്‍ക്ക് റവ. ഫാ. രാജു ചെറുവിള്ളി ടെലി. 07946557954 ശ്രി ഫെന്നി ഏബ്രഹാം ടെലി. 07878952863 ഡിജി മര്‍ക്കോസ് ടെലി. 07846764175 സാജു ടെലി 07932021220 ബെന്നി ജോസഫ്. ടെലി. 0788869615 തുടങ്ങിയവരുമായി ബന്ധപ്പെടുക

ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. പരി. സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ റജിസ്ട്രേഷന്‍ എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച്അനുഗ്രഹീതരാകേസ്ഥതാണെന്നു യു.കെ. സഭാ റീജിയണല്‍ കൌണ്‍സില്‍ അറിയിക്കുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍