സോക്കര്‍ മാമാങ്കത്തിന് മണ്‍റോ അണിഞ്ഞൊരുങ്ങി; മത്സരം ജൂലൈ 19-ന്
Friday, July 18, 2014 9:36 AM IST
ന്യൂജേഴ്സി: സെന്റ് തോമസ് സീറോ മലബാര്‍ സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്നാമത് ഇന്റര്‍സ്റേറ്റ് സോക്കര്‍ ടൂര്‍ണമെന്റിനുള്ള മത്സരവേദിയുടെ ഒരുക്കങ്ങള്‍ ന്യൂജേഴ്സിയിലെ മണ്‍റോ ടൌണ്‍ഷിപ്പ് സോക്കര്‍ ഫീല്‍ഡില്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ജൂലൈ 19-ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 6.30 വരെ നടക്കുന്ന സോക്കര്‍ മാമാങ്കത്തിന് വമ്പിച്ച ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. പ്രൊഫഷണല്‍ താരങ്ങളായി യുവജനങ്ങളെ വാര്‍ത്തെടുക്കുക, ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുക എന്നിവയാണ് ഈ ടൂര്‍ണമെന്റിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

നാലു ഗ്രൂപ്പുകളിലായി മൊത്തം 12 ടീമുകളാണ് സോക്കര്‍ മാമാങ്കത്തില്‍ മത്സരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.30-ന് ആരംഭിക്കുന്ന വര്‍ണ്ണാഭമായ ചടങ്ങുകളോടെ ഒന്നാമത് സീറോ മലബാര്‍ സോക്കര്‍ ലീഗ് ടൂര്‍ണമെന്റിന് തുടക്കംകുറിക്കും. ഒരേ സമയം നാലു കോര്‍ട്ടുകളിലായി മത്സരങ്ങള്‍ നടക്കും.

സോക്കര്‍ ടൂര്‍ണമെന്റിന്റെ ഒന്നും രണ്ടും വിജയികള്‍ക്ക് 500 ഡോളര്‍, 300 ഡോളര്‍ എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണെന്ന് സംഘാടകരുടെ അറിയിപ്പില്‍ പറയുന്നു. വ്യക്തിഗത ട്രോഫികളും നല്‍കുന്നതാണ്.

മത്സരപരിപാടികള്‍ കാണുന്നതിനുള്ള പ്രവേശനം പൂര്‍ണ്ണമായും സൌജന്യമായിരിക്കും. വിവിധ ഫുഡ് സ്റാളുകളും ഗ്രൌണ്ടുകളിലുടനീളം സജ്ജീകരിച്ചിട്ടുണ്ട്. മത്സര പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നു.

'സീറോ സോക്കര്‍ ലീഗ് 2014' -നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ചാമക്കാലായില്‍ (732 861 5052), ജോയല്‍ ജോസ് (732 778 5876), കോളിന്‍ മോര്‍സ് (732 789 4774), ജോബിന്‍ ജോസഫ് (732 666 3394), ജൂഡി ജോസഫ് (914 215 2214). വെബ്സൈറ്റ്: ംംം.്യൃീീരരലൃഹലമൌഴല.രീാ, ഋാമശഹ: ്യൃീീരരലൃഹലമൌഴല@ഴാമശഹ.രീാ.
അററൃല: 1601 ജലൃൃശില ്ശഹഹല ഞീമറ, ങീിൃീല ഠീിംവെശു, ചലം ഖലൃല്യെ 08831. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം