ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 19ന്
Friday, July 18, 2014 7:44 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ യുവജന സഖ്യം നോര്‍ത്ത് ഈസ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജൂലൈ 19 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗില്‍ മത്സരങ്ങള്‍ ആരംഭിക്കും.

നോര്‍ത്ത് ഈസ്റ് റീജിയനില്‍ ഉള്‍പ്പെടുന്ന പത്തോളം മാര്‍ത്തോമ ദേവാലയങ്ങളിലെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മലയാളം ഐപി ടിവി, ബോം ടിവി, ഹെഡ്ജ് ബ്രോക്കേജ് ഐഎന്‍സി, റെജി വലിയകാല എന്നിവരാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍.

ടൂര്‍ണമെന്റ് വീക്ഷിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലാജി തോമസ് : 516 849 0368, സന്തോഷ് ഫിലിപ്പ്: 516 445 4935.

റിപ്പോര്‍ട്ട്: ബെന്നി പരിമണം