ജര്‍മനിയില്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാള്‍ ജൂലൈ 20 ന്
Friday, July 18, 2014 7:43 AM IST
കാസ്ട്രോപ് റൌക്സല്‍: മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്‍പ്പിയും ബഥനി സന്യാസി സമൂഹങ്ങളുടെ സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഇവാനിയോസ് മെത്രാപോലീത്തയുടെ അറുപത്തിയൊന്നാം ഓര്‍മപെരുന്നാള്‍ ജര്‍മനിയിലെ മലങ്കര സമൂഹം ആഘോഷിക്കുന്നു.

ഡോര്‍ട്ട്മുണ്ടിനടുത്ത് കാസ്ട്രോപ് റൌക്സലിലെ സെന്റ് എലിസബത്ത് പള്ളിയില്‍(ബോഹുമര്‍ സ്ട്രാസെ 92) ജൂലൈ 20 ന് (ഞായര്‍) വൈകുന്നേരം നാലിന് മലങ്കര സഭാ ചാപ്ളെയിന്‍ ഫാ. സന്തോഷ് തോമസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലിയും ധൂപപ്രാര്‍ഥനയും ഉണ്ടായിരിക്കും.

കൈമുത്തിനുശേഷം പാരിഷ് ഹാളില്‍ അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഹെര്‍ണെ ഡോര്‍ട്ട്മുണ്ട് മിഷന്‍ യൂണിറ്റാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സന്തോഷ് തോമസ് കോയിക്കല്‍ (എക്ലസസിയര്‍ കോഓര്‍ഡിനേറ്റര്‍ ആന്‍ഡ് ചാപ്ളെയിന്‍) 069-95196592, 0152-28637403, ജോര്‍ജ് വര്‍ഗീസ് ഒറ്റത്തെങ്ങില്‍ (യൂണിറ്റ് സെക്രട്ടറി) 02305-544065, മാത്യു ചെറുതോട്ടുങ്കല്‍ (ട്രഷറാര്‍) 0201 480176.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍