ബ്രിസ്ബനില്‍ സെഹിയോന്‍ ധ്യാന കേന്ദ്രം വാര്‍ഷിക ധ്യാനം നടത്തുന്നു
Friday, July 18, 2014 7:43 AM IST
ബ്രിസ്ബന്‍: സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്യൂണിറ്റി ബ്രിസ്ബയിന്‍ നോര്‍ത്ത് ഗേറ്റ് ദേവാലയത്തില്‍ ജൂലൈ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു.

സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകരായ ഫാ. ആന്റണി തൈക്കൂട്ടത്തില്‍, ഫാ. ഷൈജു നടുവത്താണി എന്നിവര്‍ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

അന്യമാകുന്ന വിശ്വാസ സംസ്കാരത്തെ പരിപോഷിപ്പിക്കുവാനും ആത്മീയയെ ജീവിത ശൈലിയാക്കാനുമുള്ള ആഹ്വാനവുമായി സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ധ്യാന ശുശ്രൂഷയില്‍ പങ്കെടുത്ത് ദൈവാനുഗ്രഹവും ആത്മീയ ഉണര്‍വും നേടാന്‍ ഏവരേയും സ്വാഗതം ചെയ്തു.

25ന് (വെള്ളി) വൈകുന്നേരം 5.30 മുതല്‍ 9.30 വരെയും 26ന് (ശനി) രാവിലെ 9.30 മുതല്‍ 5.30 വരെയും. 27ന് (ഞായര്‍) രാവിലെ 9.30 മുതല്‍ 5.30 വരെയുമാണ് ധ്യാനസമയം.

റിപ്പോര്‍ട്ട്: ജോളി കരുമത്തി