നടനകലയുടെ നവവസന്തമായ 'യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014' ജൂലൈ 19ന്
Friday, July 18, 2014 7:42 AM IST
കെറ്ററിംഗ്: യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സിന്റെ നാട്യരത്ന അവാര്‍ഡിനുവേണ്ടിയുള്ള യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 മത്സരങ്ങള്‍ക്ക് ജൂലൈ 19ന് (ശനി) കെറ്ററിംഗിലെ കെജിഎച്ച് ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ തിരി തെളിയും.

സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളിലായി സെമിക്ളാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകളുടെ മത്സരങ്ങള്‍ നടക്കുന്ന ഈ വേദിയില്‍ വിജയികളെ കാത്തിരിക്കുന്നത് യുക്മ നാട്യരത്ന അവാര്‍ഡുകള്‍ക്ക് പുറമേ ആകര്‍ഷകമായ കാഷ് പ്രൈസുകളും ആണ്. നൂറോളം വരുന്ന യുക്മയുടെ അംഗ സംഘടനകളില്‍ നിന്ന് നിരവധി മല്‍സരാര്‍ഥികളാണ് ഇതിനോടകം പേര് രജിസ്റര്‍ ചെയ്തിരിക്കുന്നത്. ആതിഥേയരായ കെറ്ററിംഗ് മലയാളി അസോസിയേഷനും യുക്മ സൂപ്പര്‍ ഡാന്‍സര്‍ സംഘാടക കമ്മിറ്റിയും മത്സരങ്ങളുടെ നടത്തിപ്പിന് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. യുക്മയുടെ സൂപ്പര്‍ ഡാന്‍സര്‍ 2014 പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യുന്നത് ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സിലും സെന്റ് മേരീസ് ഇന്റര്‍നാഷണലും ചേര്‍ന്നാണ്. യുകെയിലെ ഓവര്‍സീസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് രംഗത്തെ പ്രമുഖരായ സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ യുക്മയുടെ പല പ്രോഗ്രാമുകള്‍ക്കും സ്പോണ്‍സര്‍ ആയി യുക്മയോട് അനുഭാവം പുലര്‍ത്തിയിട്ടുണ്െടങ്കിലും ആദ്യമായാണ് യുക്മയുടെ ഒരു പ്രോഗ്രാമിന്റെ മെഗാസ്പോണ്‍സറായി വരുന്നത്.

യുകെ മലയാളികളുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കുതകുന്ന നിരവധി പ്രോഗ്രാമുകളുമായി മുന്നേറുന്ന യുക്മയ്ക്ക് മറ്റൊരു പൊന്‍തൂവലായി സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാം മാറുമെന്നത് ഉറപ്പായിക്കഴിഞ്ഞു. മത്സരത്തിനെത്തുന്നവര്‍ക്കും കാണികള്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്െടന്ന് കമ്മിറ്റി ചെയര്‍മാന്‍ ഷാജി തോമസ് അറിയിച്ചു. രാവിലെ മുതല്‍ തന്നെ മിതമായ വിലക്ക് സ്വാദിഷ്ടമായ കേരളീയത്തനിമയുള്ള ഭക്ഷണം ഇവിടെ ലഭ്യമാണ്. കൂടാതെ ആവശ്യത്തിന് പാര്‍ക്കിംഗ് സൌകര്യവും ഗ്രീന്‍ റൂം സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

യുക്മ വൈസ് പ്രസിഡന്റ് ഷാജി തോമസ് ചെയര്‍മനായും മിഡ്ലാന്‍ഡ്സ് റീജിയണല്‍ പ്രസിഡന്റ് റോയ് ഫ്രാന്‍സിസ് ജനറല്‍ കണ്‍വീനറായും ഉള്ള വിപുലമായ കമ്മിറ്റിയാണ് സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. യുക്മ സംസ്കാരികവേദി കണ്‍വീനര്‍ ജോയ് അഗസ്തി, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മെന്റെക്സ് ജോസഫ് എന്നിവര്‍ പ്രോഗ്രാം കണ്‍വീനര്‍മാരായും ഉള്ള കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ സുനില്‍ രാജന്‍, ദേവലാല്‍ സഹദേവന്‍, റോജിമോന്‍ വര്‍ഗീസ് , കുഞ്ഞുമോന്‍ ജോബ്, ടോസി തോമസ്, തങ്കച്ചന്‍ ജോര്‍ജ്, തോമസ് മാറാട്ടുകളം, ദിലീപ് മാത്യു, ആന്‍സി ജോയി, ആശ മാത്യു, ടോം ജോസഫ്, അജയ് പെരുമ്പാലത്ത്, ജയകുമാര്‍ നായര്‍, ബിനു മാത്യു, സെബാസ്റ്യന്‍ മുതുപാറക്കുന്നേല്‍, ബൈജു തോമസ്, ബിന്‍സി ജോസ്, മനോജ്കുമാര്‍ പിള്ള എന്നിവരാണ്. യുകെ മലയാളികളിലെ മികച്ച നൃത്തപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ മികച്ച പ്രോഗ്രാം കണ്ടാസ്വദിക്കുന്നതിനായി മുഴുവന്‍ മലയാളികളെയും കെറ്ററിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് കെ.പി വിജി, സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ ഫ്രാന്‍സിസ് കവളക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

സൂപ്പര്‍ ഡാന്‍സര്‍ വേദിയിലേക്കുള്ള യാത്രാമധ്യേ സംശയനിവാരണത്തിനായി സിബു ജോസഫ് കെറ്ററിംഗ് 07869016878, ബിജു 07898127763 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. മത്സരങ്ങള്‍ രാവിലെ പത്തിന് ആരംഭിക്കും. രാവിലെ ഒമ്പതു മുതല്‍ രജിസ്ട്രേഷന്‍ കൌണ്ടറില്‍ ചെസ്റ് നമ്പരുകള്‍ ലഭ്യമായിരിക്കും. നിരവധി രജിസ്ട്രേഷനുകള്‍ ഇതിനോടകം തന്നെ ഉള്ളതിനാല്‍ മത്സരങ്ങള്‍ കൃത്യസമയത്ത് തുടങ്ങേണ്ടത് ഈ പ്രോഗ്രാമിന്റെ വിജയത്തിന് അനിവാര്യമാണെന്നും ആയതുകൊണ്ട് മല്‍സരാര്‍ഥികള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും സംഘാടക കമ്മിറ്റിക്കുവേണ്ടി ഷാജി തോമസ് ഓര്‍മിപ്പിച്ചു.

വേദിയുടെ വിലാസം: ഗഏഒ ഒീുശമേഹ ടീരശമഹ ഇഹൌയ, ഞീവേംലഹഹ ഞീമറ, ഗലലൃേേശിഴ ചച16 8ഡദ.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍