77-ാമത് സാഹിത്യ സല്ലാപത്തില്‍ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച
Friday, July 18, 2014 7:38 AM IST
ടാമ്പാ: ജൂലൈ പത്തൊന്‍പതിന് (ശനി) സംഘടിപ്പിക്കുന്ന എഴുപത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ എണ്‍പത്തിയൊന്നു വയസുള്ള അമേരിക്കയിലെ അറ്റ്ലാന്റയില്‍ സ്ഥിരതാമാസക്കാരനും ഗാന്ധിയനുമായ എം.പി. പട്ടേല്‍ എന്ന ഗുജറാത്തി എന്‍ജിനിയറാണ് 'ആരോഗ്യം' അഥവാ ചമൌൃമഹ വ്യഴശലില എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്.

നല്ല വ്യായാമ ഭക്ഷണ ശീലങ്ങള്‍ പഠിച്ച് അതിന്റെ പരിശീലനത്തിലൂടെ രോഗങ്ങള്‍ ഒഴിവാക്കി സന്തോഷകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ 12ന് സംഘടിപ്പിച്ച എഴുപത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ 'ആടുജീവിതം' എന്ന നോവലിലൂടെ പ്രശസ്തനായ ബെന്യാമിന്‍ പുതിയ നോവല്‍ സങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. ബെന്യാമിന്റെ രചനകളെക്കുറിച്ചും ശൈലികളെക്കുറിച്ചും പൊതുവായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ന് മനുഷ്യര്‍ക്ക് വലിയ നോവലുകള്‍ വായിക്കാന്‍ സമയമില്ലെന്നും അതിനാല്‍ ചെറുകഥകളും അതുപോലെയുള്ള സാഹിത്യ സൃഷികളുമായിരിക്കും കൂടുതല്‍ അഭികാമ്യം എന്നും മറ്റുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സമിതികളുടെ ഉപദേശകസമിതിയിലെ മെംബര്‍ സെക്രട്ടറിയായ സതീഷ് ബാബു പയ്യന്നൂരും അമേരിക്കന്‍മലയാളി സാഹിത്യസല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന അന്തര്‍ദേശിയ മലയാള പഠനകേന്ദ്ര (ഇന്റര്‍നാഷണല്‍ മലയാളം ഇന്‍സ്റിറ്റ്യൂട്ട്) ത്തിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തി.

മനോഹര്‍ തോമസ്, ചെറിയാന്‍ കെ. ചെറിയാന്‍, പ്രഫ. എം. ടി. ആന്റണി, ഡോ. ബി. ഇഖ്ബാല്‍, ഏബ്രഹാം തെക്കേമുറി, മുരളി ജെ. നായര്‍, അലക്സ് കോശി വിളനിലം, അഡ്വ. രതീദേവി, എം.സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, രാജു തോമസ്, എ.സി. ജോര്‍ജ്, ജോര്‍ജ് മുകളേല്‍, ജേക്കബ് തോമസ്, ഹരി നമ്പൂതിരി, പ്രിയ ഉണ്ണികൃഷ്ണന്‍, ജോര്‍ജ് മുകളേല്‍, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. മര്‍സലിന്‍ ജെ, മോറിസ്, ഡോ. രാജന്‍ മര്‍ക്കോസ്, മോന്‍സി കൊടുമണ്‍, ബാലാ ആന്ദ്രപ്പള്ളില്‍, മൈക്ക് മത്തായി, ത്രേസ്യാമ്മ നാടാവള്ളില്‍, സോയാ നായര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജയിംസ് മാത്യു, സിറിയക് സ്കറിയ, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, പി.വി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, പി.പി. ചെറിയാന്‍, രാജു തോമസ്, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8133893395.