പുതിയ മാനം തേടിയ മിസ് ഫോമാ മത്സരം
Friday, July 18, 2014 4:14 AM IST
ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷനിലെ ഏറ്റവും മികച്ച പരിപാടി ഏതെന്ന് ചോദിച്ചാല്‍ ഒന്നും ആലോചിക്കാതെ പറയാന്‍ സാധിക്കും മിസ് ഫോമാ ബ്യൂട്ടി പേജന്റ് എന്ന്. വിജയ് യേശുദാസിന്റേയും ശ്വേതാ മോഹന്റേയും, സ്റീഫന്‍ ദേവസിയുടേയും പ്രോഗ്രാമുകളെ റേറ്റിംഗില്‍ പിന്തള്ളണമെങ്കില്‍ അതിന് ഉത്തരവാദികള്‍ അതിന്റെ അണിയറയിലും മുന്‍നിരയിലും പ്രവര്‍ത്തിച്ചവരാണെന്ന് തറപ്പിച്ചുപറയാം.

കുസുമം ടൈറ്റസിന്റെ നേതൃത്വത്തിലുള്ള വിമന്‍സ് ഫോറം മിസ് ഫോമാ മത്സരത്തിന്റെ ചുമതലയേറ്റെടുത്തപ്പോള്‍ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍മാരായി രണ്ടുപേരെയാണ് ഏകകണ്ഠമായി തെരഞ്ഞെടുത്തത്. സെന്റ് ലൂയീസില്‍ നിന്നുള്ള ആഷാ മാത്യുവും, ന്യൂജേഴ്സിയില്‍ നിന്നുള്ള മധു കൊട്ടാരക്കരയും. ആഷ പ്രോഗ്രാമുകളുടെ കോര്‍ഡിനേറ്ററായപ്പോള്‍, സഹായത്തിനായി ഡെലവെയറില്‍ നിന്നും, പെന്‍സില്‍വാനിയയില്‍ നിന്നും ഒട്ടേറെ വനിതാ സുഹൃത്തുക്കള്‍ അണിനിരന്നു. മെറിലിഞ്ചില്‍ ജോലി ചെയ്യുന്ന സണ്ണി പൊറിഞ്ചുവും, എ.വി.എസിലെ ആങ്കറായ ജസീക്ക തോമസും എം.സിമാരായപ്പോള്‍, ഏഷ്യാനെറ്റ് ഉജാല അവാര്‍ഡ് നൈറ്റിനെപ്പോലും പിന്തള്ളി മിസ് ഫോമ ഈവര്‍ഷത്തെ ഏറ്റവും തകര്‍പ്പിന്‍ പ്രോഗ്രാമായി മാറി.

ടെക്നിക്കല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ മേഖലയിലുള്ള മധു കൊട്ടാരക്കരയോടൊപ്പം സുനില്‍ ട്രൈസ്റാറും, രാജു പള്ളവും ജിബ്സണും കൈകോര്‍ത്തപ്പോള്‍ ഒരിടത്തും ഒരു പാകപ്പിഴയും വരാതെ നൂറുശതമാനം മികച്ചതായി. മയൂര ഡാന്‍സ് സ്കൂളിലെ ഹരികുമാറും, വിദ്യാ പ്രസാദും ഫില്ലിംഗ് പ്രോഗ്രാമുകളുടെ ചുമതല ഏറ്റെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം