ഷിക്കാഗോ: മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്നില്‍ നടന്ന ഐഎന്‍ഒസി ഷിക്കാഗോയുടെ സംയുക്ത സമ്മേളനത്തില്‍ കോട്ടയം ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനിക്ക് ഉജ്ജ്വല സ്വീകരണം നല്കി.
ഐഎന്‍ഒസി മിഡ് വെസ്റ് റീജിയണല്‍ പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ഡൊമിനിക് തെക്കേത്തല ഹെറാള്‍ഡ് ഫിഗറാഡോ എന്നിവര്‍ അഡ്വ. ടോമിയെ ഷാളണിയിച്ച് സ്വീകരിച്ചു. കേരള ചാപ്റ്റര്‍ ഷിക്കാഗോയുടെ പ്രസിഡന്റ് സാല്‍ബി പോള്‍ ചേന്നോത്ത്, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, മലയാളി അസോസിയേഷന് പ്രസിഡന്റ് സണ്ണി വള്ളിക്കുളം, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, പോള്‍ പറമ്പി, ജോര്‍ജ് പണിക്കര്‍, ജസി റിന്‍സി, ഷെവലിയര്‍ ജയ്മോന് സ്കറിയ, ലൂയി ഷിക്കാഗോ, മിഡ് വെസ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗറാഡോ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.
ജോസ് കാതലുവീട്ടില്, ബാബു മാത്യു, ജിനോ, റോയി, റിന്‍സി കുര്യന്, ചന്ദ്രന് പിള്ള തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു പ്രസംഗിച്ചു. ഐഎന്‍ഒസി ജനറല്‍ സെക്രട്ടറിമാരായ വര്‍ഗീസ് പാലമല സ്വാഗതം ആശംസിച്ചു. സന്തോഷ് നായര്‍ എംസിയായിരുന്നു. ജോഷി വള്ളിക്കുളം നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: തോമസ് പടന്നമാക്കല്‍