സൌദി തൊഴില്‍ വിപണിയില്‍ തൊഴില്‍ മന്ത്രാലയം ചെലവഴിക്കുന്നത് 14.9 ബില്ല്യന്‍ റിയാല്‍
Thursday, July 17, 2014 9:17 AM IST
റിയാദ്: സൌദി തൊഴില്‍മേഖല നിയമപരമാക്കുന്നതിനും സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്െടത്തി നല്‍കുന്നതിനുമായി സൌദി തൊഴില്‍ മന്ത്രാലയം വര്‍ഷത്തില്‍ 14.9 ബില്ല്യന്‍ റിയാല്‍ ചിലവഴിക്കുന്നു

സ്വദേശിയുവാക്കള്‍ക്ക് വിവിധ ജോലികളില്‍ പരിശീലനം നല്‍കുന്നതിന് നല്‍കുന്ന ഹാഫിസ്, ഉയര്‍ന്ന ശമ്പളം നല്‍കുന്ന കമ്പനികള്‍ക്കുള്ള ആനുകുല്യം, ജോലികളിള്‍ ഉറച്ച് നില്‍ക്കുന്ന സ്വദേശികളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യം തുടങ്ങി വിവിധ ഇനങ്ങളിലായാണ് തൊഴില്‍ മന്ത്രാലയം ഈ തുക ചിലവഴിക്കുന്നത്.

സ്വകാര്യമേഖലയില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള ശ്രമം തുടരുന്നുണ്െടങ്കിലും വിദേശികളെ അപേക്ഷിച്ച് സ്വദശികളുടെ ആനുപാതം സ്വകാര്യമേഖലിയില്‍ കുറവാണ്.

നിതാഖാത്ത് പ്രാകാരം എക്സലന്റ് വിഭാഗത്തില്‍ 3,89,900 സ്വദേശികളാണുള്ളതെങ്കില്‍ 4,42,000 യിരം വിദേശികളാണ് ഈവിഭാഗത്തിലുള്ളത്. സ്വകാര്യ മേഖലിയില്‍ ജോലിചെയ്യുന്ന സ്വദേശി യുവതകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നിലവില്‍ 3,98,538 വനിതകളാണ് സ്വകാര്യ മേഖലിയില്‍ ജോലി ചെയ്യുന്നത്. 1999 കളില്‍ സൌദയിലെ തൊഴിലില്ലായമ 7.6 ശതമാനം വരെയായിരുന്നുവെങ്കില്‍ 2007 ആയപ്പോഴേക്കും ഒമ്പതു ശതമാനമായി ഉയര്‍ന്നു.

സൌദിയില്‍ സ്വദേശികവത്കരണ പദ്ദതികള്‍ പുരോഗമിക്കുമ്പോഴും വിദേശികളുടെ ആവശ്യവും കൂടി വരുന്നുവെന്ന് വീസ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം 1.02 ദശലക്ഷം റിയാല്‍ വീസകള്‍ നല്‍കിയതായി മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു ഇതില്‍ 9,50,252 തൊഴില്‍ വീസകളാണ് നല്‍കിയത്. ഗവണ്‍മെന്റ് മേഖലയില്‍ 2,97,000 വീസകള്‍ നല്‍കി. ഇതുകൂടാതെ 69,000 സീസണ്‍ വീസകളും നല്‍കിയിട്ടുണ്ടന്ന് കണക്കുകള്‍ പറയുന്നു.

സൌദിയിലെ സ്വകാര്യ മേഖലിയില്‍ 15,66,853 സ്വദേശികള്‍ ജോലി ചെയ്യുമ്പോള്‍ വിദേശികള്‍ 96,79,635 ആണ്. ഇവരില് 34 ലക്ഷം പേര്‍ റിയാദിലും 20 ലക്ഷം പേര്‍ കിഴക്കന്‍ പ്രവിശ്യയിലും 20 ലക്ഷം പേര്‍ മക്ക മേഖലയിലുമാണ്.

സൌദിയില്‍ 17,78, 985 സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 1,91,000 കമ്പനികളുടെ കുറവുണ്ടായിട്ടുണ്ട്. പുതുതായി 552 വനിതാ കമ്പനികള്‍കൂടി നിലവില്‍ വന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം