കൃപ ഇഫ്താര്‍ സംഗമം നടത്തി
Thursday, July 17, 2014 9:15 AM IST
റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) ഇഫ്താര്‍ സംഗമം നടത്തി. റിയാദിലെ സാമൂഹിക, സാംസ്കാരിക, വ്യാവസായിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. മലസിലെ ഭാരത് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്നുനടന്ന സൌഹൃദ സംഗമം ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് ബാബു ഈരിക്കല്‍ അധ്യക്ഷത വഹിച്ചു. ഫോര്‍ക ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ നിയാസ് ഉമര്‍, മുഹമ്മദ് കുഞ്ഞു വള്ളികുന്നം (കേളി), അന്‍വാസ് (നവോദയ), നവാസ്ഖാന്‍ പത്തനാപുരം (ഒഐസിസി), സക്കീര്‍ വടക്കുംതല (ന്യൂഏജ്), സി.എം. ഹബീബ്, ജബാര്‍ കരുനാഗപ്പള്ളി, യൂസുഫ്കുഞ്ഞ്, ശിവരാജന്‍, രാജു കരീലക്കുളങ്ങര എന്നിവര്‍ ആശംസ നേര്‍ന്നു.

മുജീബ് റഹ്മാന്‍ ഖിറാഅത്ത് നടത്തി. സജി കായംകുളം കൃപയെ പരിചയപ്പെടുത്തി. ശിഹാബ് കൊട്ടുകാട്, ഫൈസല്‍ വടകര, സൈഫുദീന്‍ അമ്പലപ്പുഴ (ഇവ), മജീദ് (മൈത്രി), സാജിദ് ആലപ്പുഴ, തല്‍ഹത്ത് പൂവച്ചല്‍, ഷിജു, മജീദ് പയ്യന്നൂര്‍, സൈനുദീന്‍ കൊച്ചി, ഉമര്‍ മുക്കം, സൈദ് മീഞ്ചന്ത, ശിഹാബ് പുന്നപ്പുറ, ബഷീര്‍ വള്ളികുന്നം, ജാബിര്‍ കാളികാവ്, ഫൈസല്‍ ആതിക്കാടുകുളങ്ങര, ഫിറോസ് നിലമ്പൂര്‍, ബഷീര്‍ പാണക്കാട് എന്നിവര്‍ അതിഥികളായിരുന്നു.

സത്താര്‍ കായംകുളം, സലിം മാളിയേക്കല്‍, നൌഷാദ് പയറ്റിയേല്‍, ഷാജി വലിയപറമ്പില്‍, നിസാര്‍ നമ്പലശേരില്‍, മഹ്മൂദ് കൊറ്റുകുളങ്ങര, എച്ച്. നസീര്‍, സലിം പള്ളിയില്‍, മുജീബ് റഹ്മാന്‍, സൈഫ് കായംകുളം, നാസര്‍ താങ്കുഴിയില്‍, പ്രകാശ് ചെട്ടിക്കുളങ്ങര, മുരളി പുള്ളിക്കണക്ക്, സൈഫുദീന്‍ എരുവ, സത്താര്‍ രാമക്കാട്ട്, ബഷീര്‍ കുറ്റിക്കാട്ട്, നൌഷാദ് അസീസ്, സുന്ദരന്‍ പെരിങ്ങാല, പി.കെ. ഷാജി, കബീര്‍ മജീദ്, ഷൈജു നമ്പലശേരില്‍, ഷൈജു ഇഞ്ചക്കല്‍, ജാഫര്‍ കാപ്പില്‍, ബഷീര്‍ ചൂനാട്, റോഷ് പ്രകാശ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അനി അസീസ് സ്വാഗതവും ട്രഷറര്‍ ഷിബു ഉസ്മാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍