'വ്യക്തി വിശുദ്ധി വിശ്വാസത്തിന്റെ അടിസ്ഥാനം'
Thursday, July 17, 2014 9:13 AM IST
ജിദ്ദ: കുടുംബത്തിന്റെയും സമൂഹത്തിന്റെയും കേന്ദ്രം എന്ന നിലക്ക് വിശ്വാസികളായ വ്യക്തികള്‍ വിശുദ്ധിപുലര്‍ത്താന്‍ പരമാവതി സൂക്ഷിക്കണമെന്ന് പ്രശസ്ത ട്രെയിനറും പണ്ഡിതനുമായ റാഷിദ് ഗസാലി പറഞ്ഞു.

സൈന്‍ ജിദ്ദാ ചാപ്റ്ററും ജിദ്ദാ പൌരാവലിയും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന പ്രഭാഷണ പരിപാടിയില്‍ പ്രൌഡ ഗംഭീരമായ സദസിനു മുമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദാ നാഷണല്‍ ഹോസ്പിറ്റല്‍ മേനേജിംഗ് ഡയക്ടര്‍ വി.പി മുഹമ്മദലി ഒന്നാംദിന പരിപാടി ഉദ്ഘാടനം ചെയ്തു . പ്രവാസികള്‍ക്ക് മതവിജ്ഞാനം സ്വായത്തമാക്കാനുള്ള അവസരങ്ങള്‍ കുറവാണെന്നും അതിനാല്‍ ഇത്തരം സംരംഭങ്ങള്‍ സംഘടനകള്‍ക്കതീതമായി ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. കെ.എച്ച്.എം മുനീര്‍ അധ്യക്ഷത വഹിച്ചു.

രണ്ടു മണിക്കൂര്‍ നീണ്ട ഗഹനവും പഠനാര്‍ഹവവുമായ പരിപാടിയില്‍ വ്യക്തി വിശുദ്ധി പുലര്‍ത്താന്‍ സ്വയം പരിശോധന നടത്തണമെന്നും നകരവാസികളുടെ ലക്ഷണങ്ങളില്‍ നിന്നും നാം സ്വയം പിന്തിരിയണമെന്നും ചരിത്രത്തിന്റെ സഹായത്തോടെ നിത്യ ജീവിതത്തിലെ അനുഭവ ഉദാഹരണ സഹിതം വിശദീകരിച്ചു. പരിശുദ്ധമായ റമദാന്‍ സൂക്ഷ്മതയോടെയും പരിവര്‍ത്തന വിധേയമാല്ലാതെയുമാണ് നാം നോമ്പെടുക്കുന്നതെങ്കില്‍ അത് വെറും പട്ടിണി കിടക്കല്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

അബൂബക്കര്‍ അരിമ്പ്ര,സമീര്‍ സ്വലാഹി,ഉസാമ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സലാഹ് കാരാടന്‍ ,ഇഫ്സു റഹ്മാന്‍,അനസ് പരപ്പില്‍,അഷ്റഫ് പൊന്നാനി,നിസാം മമ്പാട്, ബഷീര്‍ തൊട്ടിയന്‍, കെ.വി.എ ഗഫൂര്‍, ഷംസുദ്ദീന്‍ പാലത്ത്,സുല്‍ത്താന്‍ തവന്നുര്‍ ,നാസര് വാവൂര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

റഷീദ് വരിക്കോടന്‍ സ്വാഗതവും അഡ്വ. അലവികുട്ടി നന്ദിയും പറഞ്ഞു.അഷ്റഫ് തില്ലങ്കേരി ഖിറാ അത്ത് നടത്തി. അത്താഴവും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യവും ഒരിക്കിയിരിക്കുന്നു. ഇന്ന് സമാപന പ്രഭാഷണം കൃത്യം രാത്രി 11.30 മണിക്ക് തന്നെ ആരംഭിക്കുന്നതും പ്രാര്‍ഥനയോടെ സമാപ്പിക്കുന്നതുമാണ്. കെഎംസിസി നെറ്റ് സോണ്‍ തത്സമയം ബൈലുക്സ് സംപ്രേക്ഷണം നടത്തുന്നതാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍