കാത്തി പസഫിക് 2014 ലെ ബെസ്റ് എയര്‍ലൈന്‍
Thursday, July 17, 2014 9:12 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ചൈനയിലെ ഹോങ്കോംഗ് ആസക്കഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തി പസഫിക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് 2014 ലെ ബെസ്റ് എയര്‍ലൈന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. പതിനെട്ട് മില്യണ്‍ വിമാന യാത്രക്കാരും ലോക വിമാനയാത്രാ വിലയിരുത്തല്‍ സംഘടനയായ സ്കൈട്രാക്കുമാണ് കാത്തി പസഫിക്കിനെ ബെസ്റ് എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം കാത്തി പസഫിക്കിന് ആറാം സ്ഥാനമാണ് ലഭിച്ചിരുന്നത്.

വിമാനസര്‍വീസില്‍ കാണിക്കുന്ന ക്യത്യനിഷ്ട, സര്‍വീസില്‍ പുതിയ വിമാനങ്ങളുടെ ഉപയോഗം, യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളിലും ഓണ്‍ബോര്‍ഡിലും നല്‍കുന്ന സര്‍വീസ്, ബുക്കിംഗ് സൌകര്യം, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചശേഷമാണ് ബെസ്റ് എയര്‍ലൈന്‍സിനെ തെരഞ്ഞെടുക്കുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഖത്തര്‍, സിംഗപ്പൂര്‍ എന്നീ എയര്‍ലൈന്‍സുകള്‍ കരസ്ഥമാക്കി. എമിരേറ്റ്സ് എയര്‍ലൈന്‍സിന് നാലാം സ്ഥാനവും ജര്‍മന്‍ ലുഫ്ത്താന്‍സക്ക് പത്താം സ്ഥാനവുമാണ് ലഭിച്ചത്. ബെസ്റ് ലോ കോസ്റ്റ് എയര്‍ലൈന്‍സ് എയര്‍ ഏഷ്യയും ട്രാന്‍സ് അറ്റ്ലാന്റിക് സെക്ടറില്‍ ജര്‍മന്‍ ലുഫ്ത്താന്‍സായും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍