ഫിലാഡല്‍ഫിയയില്‍ എം. മുരളിക്ക് പൌര സ്വീകരണം
Thursday, July 17, 2014 9:10 AM IST
ഫിലാഡല്‍ഫിയ: കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സാമാജികനുമായ എം. മുരളിക്ക് (മാവേലിക്കര) ജൂലൈ 17ന് വൈകുന്നേരം ഏഴിന് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (608 ണലഹവെ, ഞറ, ജവശഹമറലഹുവശമ, ജമ, 19115) ഓഡിറ്റോറയത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (പെന്‍സില്‍വേനിയ ചാപ്റ്റര്‍) ആഭിമുഖ്യത്തില്‍ പൌരസ്വീകരണം നല്‍കുന്നു.

വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ തുടക്കം കുറിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വ നിരയിലെത്തുകയും മാവേലിക്കര മണ്ഡലത്തിന്റെ വളര്‍ച്ചയുടെ മുഖ്യ ശില്‍പ്പിയുമായ എം. മുരളി അമേരിക്കയിലെ വിവിധ നഗരങ്ങളിലുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് എത്തുന്നത്. ഈ പൌര സ്വീകരണത്തിലേക്ക് ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള എല്ലാ മാവേലിക്കര നിവാസികളേയും കോണ്‍ഗ്രസ് അനുഭാവികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസഫ് കുന്നേല്‍ (പ്രസിഡന്റ്) : 215 681 8679, സാബു സക്കറിയ (ജന. സെക്രട്ടറി) : 267 980 7923, തോമസ് ഏബ്രഹാം (ട്രഷറര്‍) : 215 906 0604.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്