കേരളാ നേതാക്കള്‍ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
Thursday, July 17, 2014 4:23 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പര്യനടത്തിനിടയില്‍ ന്യൂയോര്‍ക്കില്‍ എത്തിയ എം. മുരളി (മുന്‍ എം.എല്‍എ), ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ (പത്തനംതിട്ട ജില്ലാ ഡി.സി.സി സെക്രട്ടറി), സാം ഈപ്പന്‍ (പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്), ഈപ്പന്‍ കുര്യന്‍ (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ), നിഷാ ജോസ് കെ. മാണി, റവ. ലാല്‍ ചെറിയാന്‍ എന്നിവര്‍ക്ക് ന്യൂയോര്‍ക്കിലെ കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് ജൂലൈ 20-ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വന്‍ സ്വീകരണം നല്‍കുന്നു.

തിരുവല്ലാ ദേശനിവാസികളുടേയും, പ്രവാസി കേരളാ കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ബ്രാഡോക് അവന്യൂവിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നല്‍കുന്ന സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളേയും സ്നേഹിതരേയും ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കേരള രാഷ്ട്രീയത്തിലും മധ്യതിരുവിതാംകൂറിലും വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഈ നേതാക്കള്‍ നാടിനും പ്രവാസി മലയാളികള്‍ക്കും സുപരിചിതരും അഭിമാനപാത്രരുമാണ്.

എം. മുരളി മാവേലിക്കര മുന്‍ എം.എല്‍.എയും, യു.ഡി.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എ.ഐ.സി.സി അംഗം, കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ സ്റേറ്റ് ഹൌസിംഗ് കോര്‍പ്പറേറ്റീവ് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി എന്നീ നിലകളിലും സാം ഈപ്പന്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍, അപ്പര്‍കുട്ടനാട് കര്‍ഷക സംഘം പ്രസിഡന്റ്, പെരിങ്ങര സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും, ഈപ്പന്‍ കുര്യന്‍ പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈ.എം.സി.എ പ്രസിഡന്റ് എന്നീ നിലകളിലും, നിഷാ ജോസ് കെ. മാണ് കോട്ടയത്ത് ക്യാന്‍സര്‍ ബാധിതരായ രോഗികളുടെ പരിചരണത്തിനായി ഹെയര്‍ ട്രാന്‍സ്പ്ളാന്റ് പ്രോജക്ട് നടത്തിവരുന്നു.

റവ. ലാല്‍ ചെറിയാന്‍ മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും, സഭയുടെ മുഖപത്രമായ താരകയുടെ മുന്‍ എഡിറ്ററും ഇപ്പോള്‍ തിരുവല്ല കാവുംഭാഗം എബനേസര്‍ മാര്‍ത്തോമാ ഇടവകയുടെ വികാരിയുമായി സേവനം അനുഷ്ഠിക്കുന്നു. സ്വീകരണം നടക്കുന്ന സ്ഥലം: 222-66 ബ്രാഡോക് അവന്യൂ, ക്യൂന്‍സ് വില്ലേജ്, ന്യൂയോര്‍ക്ക് 11428.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീമോന്‍ തിരുവല്ല (917 502 8852), ജോര്‍ജ് ഈപ്പന്‍ (718 753 4772), വര്‍ഗീസ് ചൂങ്കത്തില്‍ (516 519 9946), ഫിലിപ്പ് മഠത്തില്‍ (917 459 7819), വര്‍ഗീസ് കെ. ജോസഫ് (516 302 3563), സഖറിയ കരുവേലില്‍ (516 286 6255), സ്റാന്‍ലി കളത്തില്‍ (516 318 7175).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം