ജര്‍മനിയിയില്‍ ലോക റിക്കാര്‍ഡ് സോളാര്‍ സെല്ലുകള്‍ വികസിപ്പിച്ചു
Wednesday, July 16, 2014 8:11 AM IST
ഫ്രൈബൂര്‍ഗ്: ജര്‍മനിയിയിലെ ഫ്രൈബൂര്‍ഗിലുള്ള ഫ്രൌണ്‍ഹോഫര്‍ ഇന്‍സ്റിറ്റ്യൂട്ട് വേള്‍ഡ് റിക്കാര്‍ഡ് സോളാര്‍ സെല്ലുകള്‍ വികസിപ്പിച്ചെടുത്തു. വെറും 36.7 ശതമാനം സൂര്യപ്രകാശത്തില്‍ നിന്നും ഇലക്ട്രിക് എനര്‍ജി ആണ് ഈ ഇന്‍സ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഇത് സോളാര്‍ എനര്‍ജി മേഖലയിലെ ലോക റിക്കാര്‍ഡ് ആണ്. അതായത് വളരെ കുറഞ്ഞ സൂര്യപ്രകാശത്തില്‍ നിന്നും ഇലക്ട്രിക് എനര്‍ജി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം.

കുറഞ്ഞ സൂര്യപ്രകാശം പ്രത്യേക ലെന്‍സുകള്‍ ഉപയോഗിച്ച് പരന്ന പ്രതലത്തില്‍ കേന്ദ്രീകരിപ്പിച്ച് സോളാര്‍ സെല്ലുകളില്‍ സംഗമിപ്പിക്കുന്നു. ഇത് സോളാര്‍ സെല്ലുകളില്‍ ഇതേവരെ നടത്തിയ എല്ലാ ഗവേഷണങ്ങളിലെയും ഏറ്റവും വലിയതും ലോക റിക്കാര്‍ഡ് ഭേദിച്ചതുമായ പരിണിത ഫലമാണ്. സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ലഭിക്കുന്ന രാജ്യങ്ങളിലും പ്രദേശത്തും ജര്‍മന്‍ ഫ്രൌണ്‍ഹോഫര്‍ ഇന്‍സ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സോളാര്‍ ടെക്നോളജി ഉപയോഗിച്ച് ഇലക്ട്രിക് എനര്‍ജി ഉത്പാദിപ്പിക്കാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍