കേളി ജനകീയ ഇഫ്താര്‍
Wednesday, July 16, 2014 7:17 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടി പ്പിക്കുന്ന സമൂഹ നോമ്പുതുറ ജൂലൈ 16ന് (ബുധന്‍) നടക്കും. ബത്തയുടെ ഹൃദയഭാഗത്തുള്ള ബത്ത കൊമേഴ്സ്യല്‍ സെന്ററിലാണ് (ക്ളാസിക് റസ്ററന്റ് ഫ്ളോര്‍) ഇഫ്താര്‍ സംഗമം നടക്കുന്നത്.

മലയാളികളെ കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സ്വദേശികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരും ഇഫ്താറില്‍ പങ്കെടുക്കും. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നോമ്പുതുറക്കാവശ്യമായ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേളി ജനകീയ ഇഫ്താറിന്റെ അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ബി.പി. രാജീവനും കണ്‍വീനര്‍ ഇസ്മായില്‍ തടായിലും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍